Saranya KV
നവീകരിച്ച മേപ്പയൂർ മഞ്ഞക്കുളം എൽ.പി സ്കൂൾ – നരക്കോട് എൽ.പി സ്കൂൾ റോഡ് നാടിന് സമർപ്പിച്ചു
മേപ്പയൂർ: നവീകരിച്ച മേപ്പയൂർ മഞ്ഞക്കുളം എൽ.പി സ്കൂൾ – നരക്കോട് എൽ.പി സ്കൂൾ റോഡ് പഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് 2023- 24 വാർഷിക പദ്ധതിയിൽ ഉള്‍പ്പെടുത്തിയാണ് റോഡ് നവീകരിച്ചത്. ഗ്രാമപഞ്ചായത്ത് മെമ്പർ പി.പ്രകാശൻ അധ്യക്ഷത വഹിച്ചു. പതിനാലാം വാർഡ് വികസനസമിതി കൺവീനർ ശശിധരൻ കാരണത്തിൽ, രജീഷ് ഇ, കെ.പി മൊയ്തീൻ
വിലമതിക്കാനാവാത്ത നൊസ്റ്റാൾജിയ, കൊയിലാണ്ടി മുചുകുന്ന്കാരുടെ സ്നേഹം കണ്ടോ’; മുചുകുന്ന് കോട്ടയില്‍ കോവിലകം ക്ഷേത്ര സന്ദര്‍ശനത്തെക്കുറിച്ച് വാചാലനായി സിനിമാതാരം മനോജ് കെ.ജയന്‍
കൊയിലാണ്ടി: നടപന്തല്‍ സമര്‍പ്പണത്തിനായി മുചുകുന്ന് കോട്ടയില്‍ കോവിലകം ക്ഷേത്രത്തിലെത്തിയ അനുഭവം ഫേസ്ബുക്കില്‍ പങ്കിട്ട് സിനിമാതാരം മനോജ് കെ ജയന്‍. 33 വര്‍ഷങ്ങള്‍ക്ക് ശേഷം വിലമതിക്കാനാവാത്ത നൊസ്റ്റാള്‍ജിയയായിരുന്നു ദൈവം ഇന്നലെ സമ്മാനിച്ചതെന്നായിരുന്നു സന്ദര്‍ശനത്തെക്കുറിച്ച് താരം പറഞ്ഞത്. കൊയിലാണ്ടി മുചുകുന്ന്കാരുടെ സ്നേഹം കണ്ടോ എന്നു തുടങ്ങുന്ന കുറിപ്പ് ഇതിനോടകം തന്നെ സോഷ്യല്‍മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. മനോജ് കെ.ജയന്റെ ഫേസ്ബുക്ക്
കോൺക്രീറ്റ് ചെയ്ത മേപ്പയൂർ കൊഴുക്കല്ലൂർ കിഴത്തോട്ടത്തിൽ മുക്ക് കേളൻ കണ്ടി മീത്തൽ റോഡ് ഉദ്ഘാടനം ചെയ്തു
മേപ്പയൂർ: കോൺക്രീറ്റ് ചെയ്ത കൊഴുക്കല്ലൂർ കിഴത്തോട്ടത്തിൽ മുക്ക് കേളൻ കണ്ടി മീത്തൽ റോഡിന്റെ ഉദ്ഘാടനം വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ വി.സുനിൽ നിർവഹിച്ചു. വാർഡ് മെമ്പർ മിനി അശോകൻ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് 2023-2024 സാമ്പത്തിക വർഷം ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് റോഡ് കോണ്‍ക്രീറ്റ് ചെയ്തത്. ആരോഗ്യ – വിദ്യാഭ്യാസ സ്റ്റാന്റിങ്
‘വെളിയണ്ണൂർ ചല്ലി പാടശേഖരം മലബാറിന്റെ നെല്ലറയാക്കി മാറ്റും, നടപ്പിലാക്കുന്നത് 20.7 കോടിയുടെ വികസന പദ്ധതി’; മന്ത്രി റോഷി അഗസ്റ്റിൻ
കീഴരിയൂർ: ആയിരത്തി ഇരുനൂറോളം ഏക്കർ വ്യാപിച്ചുകിടക്കുന്ന വെളിയണ്ണൂർ ചല്ലി പാടശേഖരം മലബാറിന്റെ നെല്ലറയാക്കി മാറ്റുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. അരിക്കുളം, കീഴരിയൂർ, നടുവണ്ണൂർ പഞ്ചായത്തുകളിലും കൊയിലാണ്ടി നഗരസഭയിലുമായി വ്യാപിച്ചുകിടക്കുന്ന വെളിയണ്ണൂർ ചല്ലിയിൽ 20.7 കോടി രൂപയുടെ വികസന പദ്ധതി ഓൺലൈനായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. ഒന്നര വർഷം കൊണ്ട് ചല്ലിയുടെ വികസനം സാധ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.
ഇന്‍സ്റ്റഗ്രാമും ഫേസ്ബുക്കും പണിമുടക്കി; എന്താണ് സംഭവിച്ചത് എന്നറിയാതെ ആളുകള്‍
ന്യൂഡല്‍ഹി: സാമൂഹികമാധ്യമ പ്ലാറ്റ്‌ഫോമുകളായ ഇന്‍സ്റ്റഗ്രാമും ഫേസ്ബുക്കും പണിമുടക്കി. ചൊവ്വാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. ഉപയോഗിക്കുന്നതിനിടെ ഫോണുകളില്‍ നിന്നും കമ്പ്യൂട്ടറുകളില്‍ നിന്നും പെട്ടെന്ന് ലോഗ് ഔട്ടാവുകയും പിന്നീട് ലോഗ് ഇന്‍ ചെയ്യാന്‍ കഴിയ്യാതെ പോയതുമാണ് ഫേസ്ബുക്കിന് സംഭവിച്ചത്. ഇതോടെ എന്താണ് സംഭവിക്കുന്നത് എന്നറിയാതെ ഉപയോക്താക്കള്‍ ആശയകുഴപ്പത്തിലായി. ഇന്‍സ്റ്റഗ്രാം ലോഗ് ഔട്ട് ആയില്ലെങ്കിലും നെറ്റ് വര്‍ക്ക് ഇഷ്യു
കൊല്ലം എസ്.എന്‍.ഡി.പി കോളേജിലെ സംഘര്‍ഷം: ‘സംഘടനകളും മാധ്യമങ്ങളും പറയുന്നതുപോലെ പ്രിൻസിപ്പലും ജീവനക്കാരും ഒരിക്കലും ഒരു വിഷയത്തിലും പക്ഷപാതപരമായി പെരുമാറിയിട്ടില്ല’; പ്രതികരിച്ച് കോളേജ് അധികൃതര്‍
കൊയിലാണ്ടി: കൊല്ലം ആര്‍.ശങ്കര്‍ മെമ്മോറിയല്‍ എസ്.എന്‍.ഡി.പി യോഗം ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിലെ സംഘര്‍ഷത്തില്‍ പ്രതികരണവുമായി കോളേജ് അധികൃതര്‍. ദിവസങ്ങൾക്ക് മുമ്പ് ക്യാമ്പസില്‍ ചുരുക്കം ചില വിദ്യാർത്ഥികൾ ഉൾപ്പെട്ട സംഘർഷം ഉണ്ടായിട്ടുണ്ടെങ്കിലും ചില സംഘടാക നേതൃത്വങ്ങളും ദൃശ്യ പത്ര മാധ്യമങ്ങളും പറയുന്നതുപോലെ കോളേജിലെ പ്രിൻസിപ്പലും ജീവനക്കാരും ഒരിക്കലും ഒരു വിഷയത്തിലും പക്ഷപാതപരമായി പെരുമാറിയിട്ടില്ലെന്നും, കഴിഞ്ഞ ദിവസങ്ങളിൽ
കാറില്‍ കടത്താന്‍ ശ്രമിച്ചത് അഞ്ച് ലിറ്റര്‍ മാഹി മദ്യം; നരിനട സ്വദേശി പോലീസ് പിടിയില്‍
ചക്കിട്ടപ്പാറ: വിൽപനയ്ക്ക് കൊണ്ടുവന്ന മാഹി മദ്യവുമായി നരിനട സ്വദേശി പോലീസ് പിടിയില്‍. പുറ്റംപൊയിൽ താമസിക്കുന്ന ചിറ്റാടിക്കുനി വീട്ടിൽ സി.കെ രമേശനെയാണ് പെരുവണ്ണാമൂഴി പോലീസ് പിടികൂടിയത്. ഇയാളില്‍ നിന്നും അഞ്ച് ലിറ്റര്‍ മദ്യം പോലീസ് പിടിച്ചെടുത്തു. പേരാമ്പ്ര ഡിവൈഎസ്പി കെ.എം ബിജുവിന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ രാവിലെ പട്രോളിംഗിനിടെ നടത്തിയ പരിശോധനയിലാണ് കാറിൽ ഒളിപ്പിച്ച നിലയിൽ മദ്യം
പാലക്കുളത്ത് അടച്ചിട്ട വീട് കുത്തിത്തുറന്ന് കവർച്ചാ ശ്രമം; മുന്‍വാതില്‍ തകര്‍ത്ത നിലയില്‍
കൊയിലാണ്ടി: പാലക്കുളത്ത് അടച്ചിട്ട ഇരുനില വീട് കുത്തിത്തുറന്ന് കവര്‍ച്ചാ ശ്രമം. പ്രവാസിയായ മന്നത്ത് മുസ്തഫയുടെ വീടാണ് കുത്തിത്തുറന്നത്. പിറക് വശത്തെ വാതില്‍ തകര്‍ത്താണ് മോഷ്ടാവ് വീടിനുള്ളിലേക്ക് കടന്നത്. വീടിന്റെ താഴത്തെ നിലയിലെ മുറികളിലെ അലമാരകളിലെയും മറ്റും വസ്തുക്കള്‍ വാരിവലിച്ചിട്ട നിലയിലാണ്. മുസ്തഫയും മകനും ഗള്‍ഫില്‍ പോവുമ്പോള്‍ ഭാര്യ സ്വന്തം വീട്ടിലേക്ക് പോവുകയാണ് പതിവ്. പിന്നീട് ആഴ്ചയില്‍
കക്കയത്ത് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കര്‍ഷകന്‍ മരിച്ച സംഭവം; കൂരാച്ചുണ്ടില്‍ നാളെ യുഡിഎഫ് ഹര്‍ത്താല്‍
കൂരാച്ചുണ്ട്: കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കര്‍ഷകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് കൂരാച്ചുണ്ടില്‍ നാളെ യുഡിഎഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. സംഭവത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എബ്രഹാമിന്റെ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റുന്നതിനിടെ കോണ്‍ഗ്രസ് അംബുലന്‍സ് തടഞ്ഞ് പ്രതിഷേധിച്ചു. കളക്ടര്‍ സ്ഥലത്തെത്തി അക്രമിച്ച കാട്ടുപോത്തിനെ വെടിവെച്ച് കൊല്ലാന്‍ ഉത്തരവിടുകയും മരിച്ച എബ്രഹാമിന്റെ കുടുംബത്തിന് അടിയന്തര സഹായമായി 50 ലക്ഷം രൂപ
പ്രതീക്ഷയോടെ കാത്തിരുന്നത് നാല് മാസം; നഷ്ടമായ ഫോണ്‍ തിരികെ കിട്ടിയ സന്തോഷത്തില്‍ നന്തി സ്വദേശി മുഹമ്മദ് ഷെരീഫ്
കൊയിലാണ്ടി: നാല് മാസം മുമ്പ് നഷ്ടമായ സ്മാര്‍ട് ഫോണ്‍ തിരികെ കിട്ടിയ സന്തോഷത്തിലാണ് നന്തി സ്വദേശി മുഹമ്മദ് ഷെരീഫ്. 2023 ഒക്ടോബര്‍ 21നാണ് ഷെരീഫിന്റെ ഫോണ്‍ തുവ്വപ്പാറയുടെയും കൊയിലാണ്ടി ബീച്ചിന്റെയും ഇടയില്‍ വച്ച് നഷ്ടമായത്. ഇരുചക്ര വാഹനത്തിന്റെ മുമ്പിലെ ബോക്‌സിലായിരുന്നു ഫോണ്‍ വച്ചിരുന്നത്. പിന്നീട് കൊയിലാണ്ടി ഹാര്‍ബറിനടുത്ത് എത്തിയപ്പോഴായിരുന്നു ഫോണ്‍ നഷ്ടമായത് അറിഞ്ഞത്. തുടര്‍ന്ന് വന്ന