പയ്യോളി ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നിന്നാവട്ടെ ലഹരിമുക്ത ക്യാമ്പസിന്റെ തുടക്കം; ലഹരി മാഫിയ വിദ്യാലയങ്ങള്‍ കേന്ദ്രീകരിക്കുന്നത് അപകടകരം, രക്ഷിതാക്കള്‍ ജാഗ്രത പാലിക്കണമെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍


പയ്യോളി: കേരളത്തില്‍ വിദ്യാലയങ്ങള്‍ തുറന്നതോടെ ലഹരിമാഫിയ നമ്മുടെ വിദ്യാലയങ്ങള്‍ക്ക് ചുറ്റും ലഹരി വലയം തീര്‍ക്കാന്‍ നിഷ്‌കളങ്കരായ വിദ്യാത്ഥികളെ കരിയര്‍മാരായും ഉപഭോക്താക്കളായും മാറ്റുന്നതിനെതിരെ രക്ഷിതാക്കളും അദ്ധ്യാപകരും പൊതു പ്രവര്‍ത്തകരും നിതാന്ത ജാഗ്രത കാണിക്കണമെന്ന് കേരള തുറമുഖ മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. പയ്യോളി ഗവ: ഹയര്‍ സെക്കന്ററി സൂളില്‍ ലഹരി നിര്‍മ്മാര്‍ജ്ജന സമിതി വിദ്യാലയങ്ങളില്‍ നടപ്പിലാക്കുന്ന ബോധം ലഹരി മുക്ത ക്യാമ്പസ് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പുതിയ കാലത്ത് ഉയര്‍ന്ന വിദ്യാഭ്യാസത്തിലൂടെ വിജ്ഞാനത്തിന്റെ നെറുകയിലെത്തേണ്ട നമ്മുടെ മക്കളില്‍ പലരും ലഹരിക്കടിമപ്പെട്ട് ജയിലുകളിലും തെരുവുകളിലും എത്തുന്ന കരളലയിപ്പിക്കുന്ന കാഴ്ച നമ്മെ ആശങ്കപ്പെടുത്തുന്നു. എല്‍.എന്‍.എസിന്റെ നേതൃത്വത്തില്‍ നടത്തുന്ന കാലോചിതവും മാതൃകാപരവുമായ ബോധം പദ്ധതിയുമായി സഹകരിച്ച് നമ്മുടെ വിദ്യാലയങ്ങളെ ലഹരിമുക്തമാക്കാന്‍ നാടിനെ സ്‌നേഹിക്കുന്ന മുഴുവനാളുകളും മുമ്പോട്ട് വരണമെന്ന് അദ്ദേഹം പറഞ്ഞു. ബോധം പദ്ധതി ചെയര്‍മാന്‍ ഇമ്പിച്ചിമമ്മുഹാജി അദ്ധ്യക്ഷത വഹിച്ചു. ബോധം ക്യാമ്പയിന്‍ ബോര്‍ഡിന്റെ പ്രകാശനം തിക്കോടി പഞ്ചായത്ത് പ്രസിഡന്റ് ജമീല സമദ് നിര്‍വ്വഹിച്ചു. എല്‍.എന്‍.എസ്. സംസ്ഥാന സെക്രട്ടറി ഒ.കെ കുഞ്ഞിക്കോമുമാസ്റ്റര്‍ പദ്ധതി വിശദീകരണവും ലഹരിവിരുദ്ധപ്രതിജ്ഞയും നടത്തി. സന്തോഷ് ചെറുവോട്ട് ബോധവല്‍ക്കരണ ക്ലാസെടുത്തു.

പ്രധാനദ്ധ്യാപകന്‍ ബിനോയ്കുമാര്‍, വി.പി അസീസ്, ഹുസൈന്‍കമ്മന, എ.കെ.അബ്ബാസ് താമരശ്ശേരി, ഉമ്മര്‍ വിളക്കോട്, അഷ്‌റഫ്‌കോര്‍ങ്ങാട്, അബ്ദുല്‍കരീംകൊച്ചേരി, സി.പി.ഹമീദ് പേരാമ്പ്ര, മഞ്ചയില്‍ മൂസ്സഹാജി, ലത്തീഫ് കവലാട്, റഷീദ് മണ്ടോളി, മുസ്തഫ പയ്യോളി, വി.വി.ബഷീര്‍, പി.സഫിയ, മറിയംടീച്ചര്‍, ഖദീജ ടീച്ചര്‍, സി.കെ.ജമീല തുടങ്ങിയവര്‍ പങ്കെടുത്തു.


[mid4