കേളേജിലേക്ക് പോയശേഷം പിന്നീട് കണ്ടെത്തുന്നത് വിവസ്ത്രയാക്കി കെട്ടിയിട്ട നിലയിൽ; തൊട്ടിൽപാലത്ത് പെൺകുട്ടിയെ കാണാതായ സംഭവത്തിന് പിന്നിൽ ലഹരിക്കടിമയായ യുവാവെന്ന് സൂചന


തൊട്ടിൽപാലം: ലഹരിക്കടിമയായ യുവാവാണ് തൊട്ടിൽപ്പാലത്ത് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി വിവസ്ത്രയാക്കി കെട്ടിയിട്ടതിന് പിന്നിലെന്നാണ് പോലീസ് നല്‍കുന്ന സൂചന. പ്രതിയുടെ വീട്ടിൽ നിന്നാണ് പെണ്‍കുട്ടിയെ കെട്ടിയിട്ട നിലയിൽ കണ്ടെത്തിയത്. ഇയാള്‍ക്കായി തിരച്ചില്‍ ആരംഭിച്ചതായും ഉടന്‍ പിടിയിലാകുമെന്നും പൊലീസ് പറഞ്ഞു.

വ്യാഴാഴ്ച രാവിലെ മുതലാണ് പെൺകുട്ടിയെ കാണാതായത്. കോളേജിലേക്ക് പോയ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ചതാണെന്നാണ് പ്രാഥമിക വിവരം. പെണ്‍കുട്ടി ഒരു സുഹൃത്തിനെ വിളിച്ച് ട്രാപ്പില്‍പ്പെട്ടു എന്നറിയിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന സംഭവം പുറം ലോകം അറിഞ്ഞത്.


Related News- തൊട്ടില്‍പ്പാലത്ത് കോളേജ് വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടു പോയി വിവസ്ത്രയായി കെട്ടിയിട്ടു


മൊബൈല്‍ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ആള്‍ത്താമസമില്ലാത്ത വീട്ടിൽ നിന്നും പെൺകുട്ടിയെ കണ്ടെത്തുന്നത്. പ്രദേശത്തെ ലഹരിക്കടിമയായ യുവാവ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുവരികയായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം. ഇയാളുടെ വീട്ടിൽ നിന്നാണ് പെൺകുട്ടിയെ കണ്ടെത്തുന്നത്. വാതിലിന്റെ പൂട്ട് പൊളിച്ച് അകത്തുകടന്നാണ് പോലീസ് പെൺകുട്ടിയെ മോചിപ്പിച്ചത്. ഈ വീട്ടില്‍നിന്ന് എം.ഡി.എം.എ. ലഹരിമരുന്നും കണ്ടെടുത്തിട്ടുണ്ട്. യുവാവിന്റെ രക്ഷിതാക്കൾ വിദേശത്താണ്.

പോലീസ് സംഘം മോചിപ്പിച്ച പെണ്‍കുട്ടി നിലവില്‍ ആശുപത്രിയിലാണ്. വിദ്യാര്‍ഥിനിയുടെ ആരോഗ്യനില തൃപ്തികരമാണ്. പെണ്‍കുട്ടിയില്‍നിന്ന് പോലീസ് വിശദമായ മൊഴിയെടുക്കുന്നുണ്ട്.

Summay: An intoxicated youth is behind the girl’s disappearance at Thottilpalam