കോരപ്പുഴയില്‍ ആംബുലന്‍സും ലോറിയും കൂട്ടിയിടിച്ച് അപകടം; കോരപ്പുഴപാലം വഴിയുള്ള ഗതാഗതം തടസപ്പെട്ടു


Advertisement

എലത്തൂര്‍: കോരപ്പുഴയില്‍ മീന്‍ ലോറിയും ആംബുലന്‍സും കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ ആംബുലന്‍സിലുണ്ടായിരുന്ന രോഗിയ്ക്ക് പരിക്കേറ്റു. ഇവരെ മറ്റൊരു വാഹനത്തില്‍ ആശുപത്രിയിലേക്ക് മാറ്റി.

Advertisement

ഇന്ന് വൈകുന്നേരമായിരുന്നു സംഭവം. കോഴിക്കോട് നിന്നും രോഗിയുമായി കൊയിലാണ്ടി ഭാഗത്തേക്ക് വരികയായിരുന്ന ആംബുലന്‍സും കര്‍ണാടക രജിസ്‌ട്രേഷന്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ലോറി ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ ആംബുലന്‍സില്‍ ഇടിക്കുകയായിരുന്നുവെന്നാണ് വിവരം. അപകടത്തില്‍ ആംബുലന്‍സിന്റെ ഡ്രൈവര്‍ക്കും പരിക്കേറ്റു.

Advertisement

അപകടത്തെ തുടര്‍ന്ന് കോരപ്പുഴ വഴിയുള്ള വാഹന ഗതാഗതം തടസപ്പെട്ടു. വെങ്ങളം വഴിയാണ് വാഹനങ്ങള്‍ വഴിതിരിച്ചുവിടുന്നത്.

Advertisement