ഓര്‍മ്മിക്കാം, ആദരിക്കാം ഒരുമിക്കാം; രാജ്യത്തിനുവേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച സൈനികര്‍ക്ക് ആദരവൊരുക്കി ഡിഫെന്‍സ് സൊസൈറ്റി കാലിക്കറ്റിന്റെ സല്യൂട്ട് 2022


കൊയിലാണ്ടി: സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികത്തോടനുബന്ധിച്ച് 75 വയസുകഴിഞ്ഞ പൂര്‍വ്വ സൈനികരെ ആദരിക്കലും 2008 നവംബര്‍ 26ന് രാജ്യത്തിനുവേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച ധീരസൈനികര്‍ക്ക് പുഷ്പാര്‍ച്ചനയും കുടുംബസംഗവും സംഘടിപ്പിച്ചു. സല്യൂട്ട് 2022 എന്ന പേരില്‍ ഡിഫെന്‍സ് സൊസൈറ്റി കാലിക്കറ്റ് സംഘടിപ്പിച്ച പരിപാടി വനംവകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.

എസ്.കെ പൊറ്റക്കാട് ഹാളില്‍ നടന്ന ചടങ്ങില്‍ 101 വയസുള്ള പൂര്‍വ്വ സൈനികനായ അപ്പുക്കുട്ടി നായര്‍ കരുവണ്ണൂരിനെ ആദരിച്ചുകൊണ്ടായിരുന്നു ഉദ്ഘാടനം.

ചടങ്ങില്‍ ഡിഫെന്‍സ് സൊസൈറ്റി കാലിക്കറ്റിന്റെ പ്രസിഡന്റ് മീത്തല്‍ അജയകുമാര്‍ അധ്യക്ഷം വഹിച്ചു. പ്രമോദ് അയനിക്കാട് സ്വാഗതവും ചന്ദ്രന്‍ കടിയങ്ങാട് നന്ദിയും അറിയിച്ചു. 40ഓളം പൂര്‍വ്വ സൈനികരെ ചടങ്ങില്‍ എന്‍.സി.സി ഡപ്യൂട്ടി കമാന്‍ഡെന്റ് കേണല്‍ സഞ്ചീവ് കുമാര്‍ ആദരിച്ചു. കുടുംബസംഗമം എം.കെ.രാഘവന്‍ എം.പി ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍ അനുരാധ, ജോസ്, പ്രദീപ് പി.എന്‍, വസന്തകുമാരി, കാലിക്കറ്റ് സൈനിക കൂട്ടായ്മ സെക്രട്ടറി റസാക്ക് തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.