കാര്‍ഷിക വിളകള്‍ സൗജന്യമായി ഇന്‍ഷുര്‍ ചെയ്യണം; ആവശ്യമുയര്‍ത്തി അരിക്കുളത്തെ ആമ്പിലേരി കാര്‍ഷിക കൂട്ടായ്മ


Advertisement

അരിക്കുളം: കാലാവസ്ഥ വ്യതിയാനം മൂലം കാര്‍ഷിക മേഖലയിലുള്ള തകര്‍ച്ച കാരണം വലിയ തോതില്‍ പ്രതിസന്ധി നേരിടുന്ന കര്‍ഷകരുടെ കാര്‍ഷിക വിളകള്‍ മുഴുവനും സര്‍ക്കാര്‍ ചെലവില്‍ യാതൊരു മാനദണ്ഡവുമില്ലാതെ സൗജന്യമായി ഇന്‍ഷുര്‍ ചെയ്യാനുള്ള സൗകര്യം ഒരുക്കണമെന്ന് ആമ്പിലേരി കാര്‍ഷിക കൂട്ടായ്മ ജനറല്‍ബോഡി ആവശ്യപ്പെട്ടു. പ്രസിഡന്റ് ഇ. ദിനേശന്റെ ആധ്യക്ഷതയില്‍ ചേര്‍ന്ന യോഗം അരിക്കുളം ഗ്രാമ പഞ്ചായത്ത് പ്രഡിഡന്റ് എ.എം.സുഗതന്‍ ഉദ്ഘാടനം ചെയ്തു.

Advertisement

അരിക്കുളം കൃഷി ഓഫിസര്‍ കുമാരി അമൃത ബാബു മുഖ്യ പ്രഭാഷണം നടത്തി. വാര്‍ഡ് മെമ്പര്‍ ബിനി മഠത്തില്‍, വനമിത്ര പുരസ്‌കാരജേതാവ് സി.രാഘവന്‍, പി.കെ.അന്‍സാരി, വി.വി.എം.ബഷീര്‍, എം.സുരേന്ദ്രന്‍, വി.ബാലകൃഷ്ണന്‍, എം.രാമാനന്ദന്‍, എ.പി.രാരി, ബിജിഷ ടി.എസ്, മിനി.എം.എം, ഉമ്മര്‍കോയ ടി.കെ.ശിവദാസന്‍ പി.എം, രാജേഷ് ടി.കെ മുതലായവര്‍ സംസാരിച്ചു.

Advertisement

കഴിഞ്ഞ എസ്.എസ്.എല്‍.സി പരീക്ഷ യില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ പഞ്ചായത്ത് പ്രസിഡന്റ് ഉപഹാരം നല്‍കി അനുമോദിച്ചു. വാളേരി പാടശേഖര സമിതിയുടെയും മാവട്ട് പടശേഖര സമിതിയുടെയും പരിധിയില്‍ വരുന്ന അന്‍പത്തി രണ്ട് ഏക്കറിലധികം വരുന്ന സ്ഥലത്ത് കൃത്യമായ തരത്തില്‍ ജലസേ ജനസൗകര്യത്തിന് തോടോ യന്ത്രങ്ങള്‍ എത്തിക്കുന്നതിനാവശ്യമായ നടപ്പാത സൗകര്യമോ ഇല്ലാത്തത് കാരണം കര്‍ഷകര്‍ കൃഷിയിറക്കാന്‍ കഴിയാത്തതിനാല്‍ നെല്‍വയല്‍ തരിശായി കിടക്കുകയാണ്. ഒരു കാലത്ത് കര്‍ഷകര്‍ പൊന്നു വിളയിച്ച പ്രസ്തുത നെല്‍വയല്‍ കൃഷി യോഗ്യമാക്കണമെന്നും യോഗം അംഗീകരിച്ചപ്രമേയം അധികാരികളോടാവശ്യപെട്ടു.

Advertisement

പുതിയ ഭാരവാഹികളായി വി.വി.എം.ബഷീര്‍ പ്രസിഡന്റ്, ജിനീഷ്.എം വൈസ് പ്രസിഡന്റ്, പി.കെ.അന്‍സാരി സെക്രട്ടറി, ശിവദാസന്‍ പി.എം. ജോയന്റ് സെക്രട്ടറി, വി.ബാലകൃഷ്ണന്‍ ട്രഷറര്‍ എന്നിവരെ തെരഞ്ഞെടുത്തു.

Summary: Agricultural crops should be insured free of charge; Ampileri Agricultural Society of Arikulam