സംവരണ അട്ടിമറിക്കെതിരെ പ്രക്ഷോഭം: അരിക്കുളത്ത് മുസ്‌ലിം ലീഗ് വിളംബര ജാഥ


അരിക്കുളം: സംവരണ അട്ടിമറിക്കെതിരെയുള്ള കലക്ട്രേറ്റ് പ്രക്ഷോഭത്തിന്റെ ഭാഗമായി അരിക്കുളം പഞ്ചായത്ത് മുസ്‌ലിം ലീഗ് വിളമ്പരജാഥ നടത്തി. കുരുടിമുക്കില്‍ നടന്ന ജാഥക്ക് പഞ്ചായത്ത് മുസ്ലിംലീഗ് പ്രസിഡണ്ട് ഇ.കെ. അഹമദ് മൗലവി ജനറല്‍ സെക്രട്ടറി എന്‍.കെ.അഷറഫ് ഭാരവാഹികളായ കെ.എം.മുഹമ്മദ്, പി.പി.കെ.അബ്ദുള്ള, സകരിയ മാവട്ട്, റഫീഖ് കുറുങ്ങോട്ട്, ബഷീര്‍ വടക്കയില്‍, ശംസുദ്ധീന്‍ വടക്കയില്‍, അബ്ദുറഹിമാന്‍ മാവട്ട്, സുഹൈല്‍ അരിക്കുളം, മുഹമ്മദ് സി.കെ, മുഹമ്മദ് കാസിം, വി.പി.കെ. ലത്വീഫ്, കെ.പി.ഇബ്രാഹിം, നൗഷാദ് മൗലവി, അബ്ദുറഹിമാന്‍ മലയില്‍, ബഷീര്‍, കെ.പി.അമ്മത്, ഹസ്സന്‍ മാവട്ട്, നേതൃത്വം നല്‍കി.