പോലീസ് സ്‌റ്റേഷനിലെത്തി ബഹളമുണ്ടാക്കി; നടന്‍ വിനായകന്‍ അറസ്റ്റില്‍, മദ്യലഹരിയിലെന്ന്‌ ആരോപണം


കൊച്ചി: മദ്യപിച്ച് പോലീസ് സ്‌റ്റേഷനിലെത്തി ബഹളമുണ്ടാക്കിയതിന് നടന്‍ വിനായകന്‍ അറസ്റ്റില്‍. എറണാകുളം നോര്‍ത്ത് പോലീസ് സ്‌റ്റേഷനിലാണ് സംഭവം. സ്‌റ്റേഷന്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്തിയതിന് നടനെതിരെ കേസെടുത്തു.

താരം മദ്യ ലഹരിയിലാണ് പോലീസിസിനെതിരെ അസഭ്യവര്‍ഷം നടത്തിയതെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. അറസ്റ്റ് ചെയ്ത ശേഷം വിനായകനെ ജനറല്‍ ആശുപത്രിയിലെത്തിച്ച് വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കി.