മൂടാടിയില്‍ നവംബർ 19ന് യുവ സന്ദേശ യാത്രയുമായി യൂത്ത് ലീഗ്; 101 അംഗ സ്വാഗതസംഘം രൂപീകരിച്ചു


നന്തി ബസാർ: കോടിക്കൽ മുതൽ മുചുകുന്ന് നോർത്ത് വരെ നവംബർ 19ന് പതിനെട്ട് വാർഡുകൾ കേന്ദ്രീകരിച്ച് യുവ സന്ദേശ യാത്രയുമായി മൂടാടി പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി. വിദ്വേഷത്തിനും ദുർഭരണത്തിനുമെതിരെ യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി നവംബർ 26 മുതൽ ഡിസംബർ 10 വരെ നടത്തുന്ന യൂത്ത് മാർച്ചിന്റെ പ്രചരണാർത്ഥമാണ് സന്ദേശയാത്ര സംഘടിപ്പിക്കുന്നത്‌.

പ്രഖ്യാപനവും സംഘാടക സിമിതി രൂപീകരണ കൺവൻഷനും പുളിമുക്ക് ലീഗ് ഓഫീസിൽ ജില്ലാ വൈസ് പ്രസിഡന്റ്‌
ഷഫീഖ് അരക്കിണർ ഉദ്ഘാടനം ചെയ്തു. പി.കെ മുഹമ്മദലി അധ്യക്ഷത വഹിച്ചു. ഫാസിൽ നടേരി, ഒ.കെ കാസിം, സി.കെ അബൂബക്കർ, എടത്തിൽ റഷീദ് ,റഫീഖ് ഇയ്യത്ത് കുനി,വർദ് അബ്ദുറഹ്മാൻ, പി.റഷീദ, കെ.പി കരീം എന്നിവര്‍ സംസാരിച്ചു.

സാലിം മുചുകുന്ന് സ്വാഗതവും ഷമീം മുക്കാട്ട് നന്ദിയും പറഞ്ഞു. പി.കെ മുഹമ്മദലി (ജാഥ ക്യാപ്റ്റൻ) സാലിം മുചുകുന്ന് (വൈസ് ക്യാപ്റ്റൻ) ഷമീം മൂക്കാട്ട് (ഡയറക്ടർ)vഎന്നിവരാണ് ജാഥയുടെ നായകർ. യൂത്ത് മാർച്ച്, യുവ സന്ദേശ യാത്ര എന്നിവയുടെ വിജയത്തിനായി 101 അംഗ സ്വാഗതസംഘവും രൂപീകരിച്ചു. സി.കെ അബൂബക്കർ (ചെയർമാൻ), പി.കെ മുഹമ്മദലി(വർക്കിംഗ് ചെയർമാൻ), റഫീഖ് ഇയ്യത്ത് കുനി(ജന:കൺവീനർ), സാലിം മുചുകുന്ന്(വർക്കിംഗ് കൺവീനർ), വർദ് അബ്ദുറഹ്മാൻ (ട്രഷറർ) മറ്റു എന്നിവരാണ് മറ്റു ജാഥഅംഗങ്ങള്‍.