വടകര പാലയാട്ട്നടയിൽ വാഹനാപകടം; കെ.എസ്.ആർ.ടി.സി ബസും ലോറിയും കൂട്ടിയിടിച്ച്പതിനഞ്ച് പേർക്ക് പരിക്ക്, ദേശീയപാതയിൽ ഗതാഗത സ്തംഭനം


വടകര: വടകര ദേശീയപാതയിൽ പാലയാട്ട് നടയിൽ ബസ്സും ലോറിയും കൂട്ടിയിടിച്ച് പതിനഞ്ച് പേർക്ക് പരിക്ക്. കണ്ണൂരിലേക്ക് പോവുകയായിരുന്ന കെ.എസ്. ആർ ടി.സി ബസ്സ് ലോറിയുമായി ഇടിക്കുകയായിരുന്നു. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് അപകടം.

ഇടിയുടെ ആഘാതത്തിൽ ലോറിയുടെ മുൻ ഭാഗം തകർന്നു. വടകരയിൽ നിന്നെത്തിയ ഫയർ ഫോഴ്സ് സംഘമെത്തി കാബിൻ വെട്ടി പൊളിച്ചാണ് ലോറി ഡ്രൈവറെ പുറത്തെടുത്തത്. സാരമായി പരിക്കേറ്റ ഇയാളെ വടകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ ബസ്ജീവനക്കാരും യാത്രക്കാരും വടകര ജില്ല ആശുപത്രിയിൽ ചികിൽസ തേടി.
അപകടത്തെ തുടർന്ന് ദേശീയ പാതയിൽ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. ക്രെയിൻ ഉപയോഗിച്ച് അപകടത്തിൽ പെട്ട വാഹനങ്ങൾ നീക്കം ചെയ്താണ് ഗതാഗതം പുന:സ്ഥാപിച്ചത്. ലോറി ഡ്രൈവർ ഉറങ്ങി പോയതാണ് അപകടകാരണമെന്ന് ബസ് യാത്രക്കാർ പറഞ്ഞു