ആധാര്‍ പുതുക്കല്‍ തിയ്യതി നീട്ടി; സൗജന്യമായി മൂന്ന് മാസം കൂടി പുതുക്കാം


കോഴിക്കോട്: ആധാര്‍ കാര്‍ഡിലെ തിരിച്ചറിയല്‍, വിലാസ രേഖകളില്‍ മാറ്റമുണ്ടെങ്കില്‍ സൗജന്യമായി പുതുക്കാനുള്ള അവസരം യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) 3 മാസത്തേക്കുകുടി നീട്ടി. ജൂണ്‍ 14 വരെ രേഖകള്‍ മൈ ആധാര്‍ പോര്‍ട്ടലില്‍ സൗജന്യമായി പുതുക്കാം. 10 വര്‍ഷം പിന്നിട്ട കാര്‍ഡുകളുടെ നിര്‍ബന്ധ പുതുക്കലും സൗജന്യമായി ചെയ്യാം.

അക്ഷയകേന്ദ്രങ്ങളിലെത്തി 50 രൂപ ഫീസ് നല്‍കിയും ആധാര്‍ പുതുക്കാം. 5 വയസ്സു പൂര്‍ത്തിയായവരുടെയും 15 വയസ്സു പിന്നിട്ടവരുടെയും ബയോമെട്രിക് രേഖകളും ഫോട്ടോയും നിര്‍ബന്ധമായും പുതുക്കണം. ഇതു പോര്‍ട്ടലില്‍ നേരിട്ടുചെയ്യാനാകില്ല. ഈ സേവനം അക്ഷയകേന്ദ്രങ്ങളില്‍ ലഭ്യമാണ്. യുഐഡിഎഐ വെബ്‌സൈറ്റ്:
https://myaadhaar.uidai.gov.in/