നാഷണല്‍ ആയുഷ് മിഷനില്‍ സാനിറ്റേഷന്‍ വര്‍ക്കര്‍ ഒഴിവ്; വിശദമായി അറിയാം


കോഴിക്കോട്: നാഷണല്‍ ആയുഷ് മിഷന്‍ കോഴിക്കോട് ജില്ലയില്‍ കരാര്‍ അടിസ്ഥാനത്തില്‍ സാനിറ്റേഷന്‍ വര്‍ക്കര്‍ തസ്തികയിലേക്ക് മാര്‍ച്ച് 25ന് രാവിലെ 10ന് കൂടികാഴ്ച നടത്തുന്നു. യോഗ്യത : ഏഴാം ക്ലാസ്സ് പാസായിരിക്കണം.

ഏകീകൃത ശമ്പളം-11025 രൂപ. പ്രായ പരിധി- 2024 ജനുവരി ഒന്നിന് 40 വയസ്സ് കവിയരുത്. താത്പര്യമുള്ള ഉദ്ദ്യോഗാര്‍ത്ഥികള്‍ വയസ്സ്, യോഗ്യത, അഡ്രസ്സ് എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി നാഷണല്‍ ആയുഷ് മിഷന്റെ കോഴിക്കോട് ഓഫീസില്‍ എത്തിച്ചേരണമെന്ന് ജില്ലാ പ്രോഗ്രാം മാനേജര്‍ അറിയിച്ചു. .ഫോണ്‍- 0495-2923213.