മേപ്പയ്യൂരില്‍ യുവതി തീ കൊളുത്തി മരിച്ചു


മേപ്പയൂര്‍: യുവതി തീകൊളുത്തി മരിച്ച നിലയില്‍. കീഴ്പ്പയ്യൂര്‍ നന്താനത്ത് മുക്ക് പടിഞ്ഞാറയില്‍ സത്യന്റെ മകള്‍ അഞ്ജന (26)ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം.

കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ജീവനക്കാരിയായിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

അച്ഛന്‍: സത്യന്‍.

അമ്മ: ലീന.

സഹോദരന്‍: അഭിനന്ദ്.