ഇനി സുഗമമായി യാത്ര ചെയ്യാം; മേപ്പയ്യൂര്‍ തറവട്ടത്ത് മുക്ക്-കിഴക്കണം വെള്ളി താഴെ റോഡ് ജനങ്ങള്‍ക്കായി തുറന്നു


മേപ്പയൂര്‍: തറവട്ടത്ത് മുക്ക്-കിഴക്കണം വെള്ളി താഴെ കോണ്‍ക്രീറ്റ് റോഡ് ജനങ്ങള്‍ക്കായി സമര്‍പ്പിച്ചു. മേപ്പയ്യൂര്‍ പഞ്ചായത്ത് 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരമാണ് റോഡ് പണി പൂര്‍ത്തിയാക്കിയിരിക്കുന്നത്.

മേപ്പയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജന്‍ റോഡ് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ പി. പ്രശാന്ത് അധ്യക്ഷത വഹിച്ച യോഗത്തില്‍ വി.കെ സുനില്‍, കെ.കെ കുഞ്ഞിരാമന്‍, കെ.വി നാരായണന്‍, ആര്‍.കെ രാജീവന്‍, കെ.വി ഷൈജിത്ത്, ശ്യാമള തുടങ്ങിയവര്‍ ആശംസ പ്രസംഗം നടത്തി.