കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സെക്യൂരിറ്റി നിയമനം നടത്തുന്നു; അറിയാം വിശദമായി


കോഴിക്കോട്: ഗവ: മെഡിക്കല്‍ കോളേജ് ആശുപത്രി വികസന സൊസൈറ്റിക്ക് കീഴില്‍ 690 രൂപ ദിവസവേതനാടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേയ്ക്ക് അരോഗദൃഢഗാത്രരായ വിമുക്ത ഭടന്‍മാരെ താല്‍കാലികമായി സെക്യൂരിറ്റി ജീവനക്കാരായി നിയമിക്കുന്നു.

പ്രായപരിധി 57 വയസ്സിന് താഴെ. താത്പര്യമുള്ളവര്‍ മാര്‍ച്ച് 18ന് രാവിലെ 10 മണിക്ക് അസല്‍ രേഖകള്‍ സഹിതം എച്ച്.ഡി.എസ് ഓഫീസില്‍ എത്തണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍ -0495 2355900.