ബാലുശ്ശേരിയിൽ കാറും ബസ്സും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന്റെ നില ഗുരുതരം; ദൃശ്യങ്ങൾ കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിന്


 

ബാലുശേരി: ബാലുശ്ശേരിയിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റയാളുടെ നില ഗുരുതരം. അറപ്പീടിക മരപ്പാലത്തിനടുത്ത് ബസും കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കാറിലുണ്ടായിരുന്ന എകരൂല്‍ പുതുശ്ശേരി എടത്തിലിങ്ങോറ നവാസ് റഹ്മാനാണ് അപകടത്തിൽ പരുക്കേറ്റത്. വാഹനാപകടത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിന് ലഭിച്ചു

ഇന്ന് രാവിലെ പതിനൊന്നരയോടെയായിരുന്നു അപകടം. കാര്‍ എകരൂല്‍ ഭാഗത്തു നിന്നും ബാലുശേരിയിലേയ്ക്കും ബസ്സ് ബാലുശേരിയിൽ നിന്നും കിനാലൂരിലേക്കും പോവുകയായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍വശം പൂര്‍ണമായും തകര്‍ന്നു. നവാസിനെ കോഴിക്കോട്‌ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

 

summary: one person was injured in collision between bus and car accident