വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന നന്തി സ്വദേശിയായ യുവാവ് മരിച്ചു


നന്തി ബസാര്‍: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന നന്തി സ്വദേശിയായ യുവാവ് മരിച്ചു. മുസ്ലിയാരുകണ്ടി സുധീഷാണ് മരണപ്പെട്ടത്. നാല്‍പ്പത് വയസായിരുന്നു.

ഏപ്രില്‍ പതിനഞ്ചിന് മൂടാടിക്കും പാലക്കുളത്തിനും ഇടയില്‍ ബൈക്കില്‍ ബസിടിച്ചായിരുന്നു അപകടം. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലും പിന്നീട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലും ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ ആറുമണിയോടെയായിരുന്നു അന്ത്യം. സംസ്‌കാരം ഇന്ന് രാത്രി ഒരു മണിക്ക് നടക്കും.

അമ്മ: ജാനു. അച്ഛന്‍: പരേതനായ കണാരന്‍. ഭാര്യ: പരേതയായ ഷിലിന. സഹോദരി: സുധ.