പേരാമ്പ്രയില്‍ കിണറില്‍ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു


പേരാമ്പ്ര: കിണറില്‍ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കാപ്പുമ്മല്‍ റിജിലേഷ് ആണ് മരിച്ചത്. മുപ്പത്തിയൊന്‍പത് വയസായിരുന്നു.

ജനുവരി പതിനേഴാം തിയ്യതി രാത്രിയാണ് റിജിലേഷ് കിണറില്‍ വീണത്. നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് പുറത്തെടുക്കുകയും പേരാമ്പ്ര ഇ.എം.എസ് ആശുപത്രിയില്‍ എത്തിക്കുകയും പ്രാഥമിക ചികിത്സയ്ക്കുശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയുമായിരുന്നു. ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിക്കുന്നത്.

അച്ഛന്‍: ഭാസ്‌കരന്‍. അമ്മ: മധുമതി. സഹോദരന്‍: റിനീഷ് (റിങ്കു).