കണയങ്കോട് പാലത്തിന് സമീപം മരംമുറിഞ്ഞ് വൈദ്യുതി പോസ്റ്റില്‍ വീണു; കൊയിലാണ്ടി മേഖലയില്‍ വൈദ്യുതി വിതരണം തടസപ്പെട്ടു


Advertisement

കൊയിലാണ്ടി: കണയങ്കോട് പാലത്തിനു സമീപം മരംമുറിഞ്ഞ് പോസ്റ്റില്‍ വീണതിനെ തുടര്‍ന്ന് വൈദ്യുതി വിതരണം തകരാറിലായി. ഇന്ന് രാവിലെയായിരുന്നു സംഭവം.

Advertisement

റോഡരികിലുണ്ടായിരുന്ന മരംമുറിഞ്ഞ് പോസ്റ്റില്‍ വീഴുകയായിരുന്നു. കൊയിലാണ്ടി ടൗണ്‍, കൊയിലാണ്ടി ബീച്ച്, കോതമംഗലം, കണയങ്കോട്, കോമത്തുകര, എളാട്ടേരി മേഖലയില്‍ വൈദ്യുതി വിതരണം തടസപ്പെടുമെന്ന് കെ.എസ്.ഇ.ബി അധികൃതര്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.

Advertisement

തകരാര്‍ പരിഹരിക്കാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ടെന്നും ഉച്ചയ്ക്ക്‌ശേഷം വൈദ്യുതി വിതരണം പുനസ്ഥാപിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും കെ.എസ്.ഇ.ബി അധികൃതര്‍ അറിയിച്ചു.

Advertisement