ഫുട്ബോളിൽ പരിശീലനം നേടാം; കൊയിലാണ്ടിയിൽ വേനല്‍ക്കാല ക്യാമ്പ് സംഘടിപ്പിക്കുന്നു


കൊയിലാണ്ടി: കോഴിക്കോട് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഫുട്ബോൾ വേനല്‍ക്കാല ക്യാമ്പ് നടത്തുന്നു. 7 വയസ്സ് മുതല്‍ 15 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് ഏപ്രില്‍, മെയ് മാസങ്ങളിലാണ് ക്യാമ്പ്.

ഏപ്രില്‍ 2 ന് ക്യാമ്പുകള്‍ ആരംഭിക്കും. കോഴിക്കോട്, കൊയിലാണ്ടി സ്പോർട്സ് കൗൺസിൽ സ്റ്റേഡിയം തുടങ്ങിയ സ്ഥലങ്ങളിലാണ് ക്യാമ്പ് നടക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് www.sportscouncilkozhikode.com. ഫോണ്‍ : 8078182593 ,0495 2722593

Summary: A summer football camp is organized at Koyilandy