വടകരയിൽ ട്രെയിന്‍ തട്ടി മധ്യവയസ്കൻ മരിച്ചു


വടകര: ചോറോട് ഓവര്‍ ബ്രിഡ്ജിന് സമീപം ട്രെയിന്‍ തട്ടി കല്ലായി സ്വദേശി മരിച്ചു. പയ്യാനക്കല്‍ പടന്ന വളപ്പില്‍ സക്കീര്‍ ഹുസൈനാണ് മരിച്ചത്. അമ്പത്തിരണ്ട് വയസായിരുന്നു.

ശനിയാഴ്ച രാത്രി എട്ടു മണിയോടെയാണ് സംഭവം. വടകര പോലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി വടകര ഗവണ്‍മെന്റ് ആശുപത്രിയിലേക്ക് മാറ്റി.