പന്തിരിക്കരയിൽ കൂടത്താംകണ്ടി മമ്മു ഹാജി അനുസ്മരണവും ഇഫ്താർ സംഗമവും സംഘടിപ്പിച്ചു


പന്തിരിക്കര: എസ്.ഡി.പി.ഐ പന്തിരിക്കര – ചങ്ങരോത്ത് ബ്രാഞ്ച് കമ്മറ്റി എന്നിവ സംയുക്തമായി കൂടത്താംകണ്ടി മമ്മു ഹാജി അനുസ്മരണവും ഇഫ്താർ സംഗമവും സംഘടിപ്പിച്ചു. ജില്ലാ ജനറൽ സെക്രട്ടറി എൻ.കെ റഷീദ് ഉമരി ഉൽഘാടനം ചെയ്തു. അബ്ദുറഹിമാൻ കണ്ടോത്ത് അധ്യക്ഷത വഹിച്ചു.

മണ്ഡലം പ്രസിഡണ്ട് ഹമീദ് എടവരാട് , മഹല്ല് പ്രസിഡണ്ട് കെ.കെ.നാസർ, സെക്രട്ടറി സുലൈമാൻ മാസ്റ്റർ, കയനോത്ത് ഷരീഫ്, വി.പി. ഇബ്രാഹിം മാസ്റ്റർ, ഹമീദ് കൂടത്താംകണ്ടി, കെ.പി. ഗോപി, ഷിജു, വി.പി. അബ്ദുറഹിമാൻ, സി.കെ.മൊയ്തീൻ മാസ്റ്റർ, കെ.ഇ അഷ്റഫ് പുറവൂർ, കെ.എം.എ റഷീദ്, കെ.കെ. മൊയ്തു, റഷീദ് എ.സി, കെ. സാദത്ത് എന്നിവർ സംസാരിച്ചു.