പ്രവാസി വോട്ടുറപ്പിക്കാൻ യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ ദുബെെയിലേക്ക്


കൊയിലാണ്ടി: പ്രവാസികളെ നേരിൽ കണ്ട് വോട്ടഭ്യർത്ഥിക്കാൻ യുഡിഎഫ് സ്ഥാനാർത്ഥി ​ഷാഫി പറമ്പിൽ വിദേശത്തേക്ക്. ​ഗൾഫ് രാജ്യങ്ങളിലേക്ക് പ്രചാരണം വ്യാപിപ്പിക്കുന്നതിന്റെ ഭാ​ഗമായാണ് ഷാഫി ദുബെെയിലേക്ക് പോകുന്നത്. കെ.എം.സി.സി, ഇൻകാസ് എന്നിവ ഒരുക്കുന്ന പ്രചാരണ കൺവെൻഷനിൽ പങ്കെടുക്കാനാണ് യാത്ര.

പ്രവാസി വോട്ടർമാരെ പരമാവധി നേരിൽക്കാണുകയെന്ന ലക്ഷ്യവുമായാണ് വിദേശത്തേക്ക് പോകുന്നത്. തിങ്കളാഴ്ചയാണ് കൺവെൻഷൻ നടക്കുക. തുടർന്ന് 26-ന് തന്നെ നാട്ടിൽ തിരിച്ചെത്തി വീണ്ടും പ്രചാരണത്തിൽ സജീവമാകും.

ഏപ്രിൽ ഒന്നുവരെ വിവിധ നിയോജകമ ണ്ഡലങ്ങളിൽ പ്രമുഖ വ്യക്തികളെയും സ്ഥാപനങ്ങളും സന്ദർശിക്കുന്നത് തുടരും. ഏപ്രിൽ ഒന്നുമുതലാണ് ഷാഫിയുടെ മണ്ഡല പര്യടനം തുടങ്ങുക. ഒന്നിന് കൊയിലാണ്ടിയിലും രണ്ടിന് വടകരയിലുമാണ് പര്യടനം. ഷാഫി ഏപ്രിൽ മൂന്നാം തീയതി നാമനിർദേശപത്രിക സമർപ്പിക്കും.

മഹിളാ, തൊഴിലാളി, വിദ്യാർഥി -യുവജനവിഭാഗം എന്നിവരുടെ കൂട്ടായ്മകളും വരുംദിവസങ്ങളിൽ നടക്കും. . ഫാസിസ്റ്റ് വിരുദ്ധ കൂട്ടായ്മയും ഉണ്ടാകും. രാഹുൽ രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കൾ വടകരയിൽ പ്രചാരണത്തിന് എത്തുമെന്നാണ് പ്രതീക്ഷ.