ആറുവയസ്സുകാരിയെ പീഡിപ്പിച്ചു; ഈങ്ങാപ്പുഴ സ്വദേശിയായ മധ്യവയസ്‌കന്‍ അറസ്റ്റില്‍


താമരശ്ശേരി: ആറുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച മധ്യവയസ്‌കനെ  പോലീസ് അറസ്റ്റ് ചെയ്തു. പുതുപ്പാടി ഈങ്ങാപ്പുഴ നടുക്കുന്നുമ്മല്‍ ബാബു (47) നെയാണ് താമരശ്ശേരി പോലീസ് പോക്‌സോ ചുമത്തി അറസ്റ്റു ചെയ്തത്.

കഴിഞ്ഞ ദിവസമായിരുന്നു പരാതിക്ക് ആസ്പദമായ സംഭവം നടന്നത്. പീഡനവിവരം കുട്ടി വീട്ടില്‍ അറിയിച്ചതിനെ തുടര്‍ന്ന് കുട്ടിയുടെ രക്ഷിതാക്കള്‍ താമരശ്ശേരി പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

കുട്ടിയെ മെഡിക്കല്‍ പരിശോധനക്ക് വിധേയമാക്കിയ ശേഷമായിരുന്നു അറസ്റ്റ്.