പേരാമ്പ്ര കടിയങ്ങാട് പാലത്തില്‍ കാര്‍ ഡിവൈഡറില്‍ ഇടിച്ച് അപകടം


പേരാമ്പ്ര: കടിയങ്ങാട് പാലത്തില്‍ കാര്‍ ഡിവൈഡറില്‍ ഇടിച്ച് അപകടം. ഇന്ന് വൈകുന്നേരം മൂന്ന് മണിയോടെയായിരുന്നു സംഭവം. കുറ്റ്യാടി ഭാഗത്ത് നിന്നും പേരാമ്പ്ര ഭാഗത്തേക്ക് പോവുകയായിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്.

ഡിവൈഡറില്‍ ഇടിച്ച് കാറിന്റെ മുന്‍വശം തകര്‍ന്ന നിലയിലാണുളളത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് കാരണമെന്നാണ് സൂചന. അടിവാരം സ്വദേശിയുടെ കാറാണ് അപകടത്തില്‍പ്പെട്ടത്. കാറില്‍ മൂന്ന് ആളുകള്‍ ഉണ്ടായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. അപകടത്തില്‍ യാത്രക്കാര്‍ക്ക് പരിക്കേറ്റിട്ടില്ല.