പരീക്ഷയെഴുതിയ 548 കുട്ടികള്‍ക്കും വിജയം, 168 കുട്ടികള്‍ക്ക് മുഴുവന്‍ വിഷയങ്ങള്‍ക്കും എപ്ലസ്; എസ്.എസ്.എല്‍.സി പരീക്ഷയില്‍ മിന്നും വിജയം കൈവരിച്ച നടുവണ്ണൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ അനുമോദിച്ച് പി.ടി.എയും സ്റ്റാഫ് കൗണ്‍സിലും 


നടുവണ്ണൂര്‍: എസ്.എസ്.എല്‍.സി പരീക്ഷയില്‍ തിളക്കമാര്‍ന്ന വിജയം കൈവരിച്ച വിദ്യാര്‍ത്ഥികളെ അനുമോദിച്ച് നടുവണ്ണൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പി.ടി.എയും സ്റ്റാഫ് കൗണ്‍സിലും. പരീക്ഷ എഴുതിയ 548 വിദ്യാര്‍ത്ഥികളും വിജയിച്ചു. 168 കുട്ടികള്‍ക്കാണ് മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചത്.

100 % റിസള്‍ട്ടില്‍ ഏറ്റവും കൂടുതല്‍ എ പ്ലസ് കിട്ടിയ സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ ജില്ലയില്‍ ഒന്നാം സ്ഥാനത്തും സംസ്ഥാന തലത്തില്‍ രണ്ടാം സ്ഥാനത്തും എത്തി. 168 കുട്ടികള്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ.പ്ലസ് കരസ്ഥമാക്കി. പരീക്ഷ എഴുതിയ 548 കുട്ടികളും വിജയിച്ചു. വിജയികളെ പി.ടി.എ.യും സ്റ്റാഫ് കൗണ്‍സിലും അനുമോദിച്ചു.

ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി.പി. ദാമോദരന്‍ മാസ്റ്റര്‍, സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍മാരായ ടി.സി. സുരേന്ദന്‍ മാസ്റ്റര്‍, സുധീഷ് ചെറുവത്ത്, പി.ടി.എ പ്രസിഡണ്ട് അഷ്‌റഫ് പുതിയപ്പുറം, വൈസ് പ്രസിഡണ്ട് വിനോദ്, എസ്.എം.സി. ചെയര്‍മാന്‍ എന്‍. ഷിബീഷ്, വൈസ് ചെയര്‍മാന്‍ കെ.ടി.കെ. റഷീദ് മുന്‍ ഹെഡ്മാസ്റ്റര്‍ ടി.മുനാസ്, ഡെപ്യൂട്ടി ഹെഡ്മാസ്റ്റര്‍ എ.ഷീജ, എജു കെയര്‍ കണ്‍വീനര്‍ ടി.എം. ഷീല, സ്റ്റാഫ് സിക്രട്ടറി വി.കെ. നൗഷാദ്, പി.കെ. സന്ധ്യ, വി.സി. സാജിദ്, ദീപ നാപ്പള്ളി, മുസ്തഫ പാലോളി, സി.മുസ്തഫ, റഫീഖ് കുറുങ്ങോട്ട് എന്നിവര്‍ സംബന്ധിച്ചു.