പരീക്ഷയെഴുതിയ 819ല്‍ 818 പേര്‍ക്കും വിജയം; എസ്.എസ്.എല്‍.സി വിജയാഘോഷ റാലി നടത്തി മേപ്പയ്യൂര്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍


മേപ്പയ്യൂര്‍: എസ്.എസ്.എല്‍.സി വിജയാഘോഷ റാലി നടത്തി മേപ്പയ്യൂര്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍. പരീക്ഷ എഴുതിയ 819 വിദ്യാര്‍ഥികളില്‍ 818 പേര്‍ ഉപരിപഠനത്തിന് അര്‍ഹത നേടി. 188 വിദ്യാര്‍ത്ഥികള്‍ക്ക് മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചിരുന്നു.

വിദ്യാര്‍ത്ഥികളും, അധ്യാപകരും, രക്ഷിതാക്കളും പങ്കു ചേര്‍ന്ന ഘോഷയാത്ര വിദ്യാലയമികവിന് മാറ്റ് കൂട്ടി. പി.ടി.എ പ്രസിഡന്റ് വി.പി.ബിജു, എസ്.എം.സി ചെയര്‍മാന്‍ പുതുക്കുളങ്ങര സുധാകരന്‍, ഹെഡ്മാസ്റ്റര്‍മാരായ കെ. നിഷിദ്, സന്തോഷ് സാദരം എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

എസ്.ആര്‍.ജി കണ്‍വീനര്‍ കെ.ഒ. ഷൈജ, വിജയോല്‍സവം കണ്‍വീനര്‍ കെ.ടി. സ്മിത, സ്റ്റാഫ് സെക്രട്ടറി ഇ. പ്രകാശന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.