കൂരാച്ചുണ്ട് പുളിവയലില്‍ ഓടിക്കൊണ്ടിരിക്കെ സ്കൂട്ടറിന് തീപിടിച്ചു; സ്കൂട്ടർ പൂർണമായും കത്തിനശിച്ചു


Advertisement
 

കൂരാച്ചുണ്ട്: പുളിവയലില്‍ ഓട്ടത്തിനിടെ സ്‌ക്കൂട്ടറിന് തീപിടിച്ചു. ഇന്ന് വൈകീട്ട് 4മണിയോടെയാണ് സംഭവം. എഴുത്താണിക്കുന്നേൽ അനൂപ് ആൻ്റണി എന്നയാളുടെ ടി.വി.എസ് ജൂപിറ്ററാണ് കത്തിനശിച്ചത്. ഓട്ടത്തിനിടെ വണ്ടി ഓഫ് ആയതിനെ തുടര്‍ന്ന് വീണ്ടും സ്റ്റാര്‍ട്ട് ചെയ്ത് ഓടിക്കുന്നതിനിടെയാണ് തീപിടിച്ചത് എന്നാണ് ലഭിക്കുന്ന വിവരം.

Advertisement

സ്‌കൂട്ടറില്‍ നിന്നും തീ ഉയര്‍ന്നതോടെ അനൂപ് വണ്ടിയില്‍ നിന്നും പെട്ടെന്ന് തന്നെ ഇറങ്ങിയതിനാലാണ്‌ വലിയ അപകടം ഒഴിവായത്. പിന്നാലെ പ്രദേശവാസികള്‍ ചേര്‍ന്ന് തീ അണക്കാന്‍ ശ്രമിച്ചു. ഇതിനിടെ പേരാമ്പ്ര അഗ്നിരക്ഷാസേനയെ വിവരം അറിയിക്കുകയും സേന സ്ഥലത്തെത്തുകയും ചെയ്തു. സേന എത്തുമ്പോഴേക്കും നാട്ടുകാര്‍ തീ പരമാവധി അണച്ചിരുന്നു.

Advertisement

പേരാമ്പ്ര അഗ്നിരക്ഷാനിലയത്തില്‍ നിന്നും സ്റ്റേഷന്‍ ഓഫീസര്‍ സി.പി ഗിരീഷന്റെ നേതൃത്വത്തില്‍ സീനിയര്‍ എഫ്.ആര്‍.ഒ ബൈജു.കെ, എഫ്.ആര്‍.ഒ സോജു പി.ആര്‍, കെ.പി വിബിന്‍, എം.ജി അശ്വിന്‍ ഗോവിന്ദ്, എം.കെ ജിഷാദ്, എം.ടി മഹേഷ്, പി.സജിത്ത്, കെ.അജേഷ്, ഹോം ഗാര്‍ഡ് ടി.മുരളീധരന്‍ എന്നിവര്‍ ചേര്‍ന്നാണ്‌ രക്ഷാപ്രവര്‍ത്തനം നടത്തിയത്.

Advertisement

അപകടത്തില്‍ സ്‌കൂട്ടര്‍ പൂര്‍ണമായും കത്തിനശിച്ചിട്ടുണ്ട്. ഏതാണ്ട് ഇരുപത് മിനിട്ടോളം റോഡില്‍ ഗതാഗതം തടസ്സപ്പെടുകയും ചെയ്തു. കൂരാച്ചുണ്ട് പോലീസ് സ്ഥലത്തെത്തിയാണ് ഗതാഗാതം പുന:സ്ഥാപിച്ചത്.

Description: A scooter caught fire while running in the Koorachundu Pulivayal