കോരപ്പുഴ പാലത്തില്‍ നിന്നും ഒരാള്‍ പുഴയില്‍ ചാടി


Advertisement

എലത്തൂര്‍: കോരപ്പുഴ പാലത്തില്‍ നിന്നും ഒരാള്‍ പുഴയില്‍ ചാടി. ഇന്ന് വൈകീട്ട് മൂന്നരയോടെയാണ് സംഭവം. പാലത്തിലൂടെ കടന്നുപോയ വാഹനയാത്രക്കാരാണ് ഒരാള്‍ പുഴയിലേയ്ക്ക് ചാടുന്നത് കണ്ടത്.

Advertisement

പുരുഷനാണ് ചാടിയതെന്നാണ് വാഹനയാത്രക്കാര്‍ പറയുന്നത്. വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ബീച്ച് ഫയര്‍ഫോഴ്‌സും എലത്തൂര്‍ പോലീസും സ്ഥലത്തെത്തി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

Summary: a-person-jumped-into-the-river-at-elathur-side-of-korapuzhapalam.

Advertisement
Advertisement