സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ സ്വര്‍ണ്ണ മെഡല്‍ കരസ്ഥമാക്കി പയ്യോളിക്കാരി അഭിനയ സന്തോഷ്


പയ്യോളി: സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ പയ്യോളിക്കാര്‍ക്ക് അഭിമാനിക്കാന്‍ വകയുണ്ട്. സബ് ജൂനിയര്‍ ഗേള്‍സ് ഷോര്‍ട്ട് പുട്ട് മത്സരത്തില്‍ സ്വര്‍ണ്ണ മെഡല്‍ കരസ്ഥമാക്കിയിരിക്കുകയാണ് പയ്യോളി സ്വദേശിയായ അഭിനയ സന്തോഷ്.

  സന്തോഷിന്റെ മകളാണ് അഭിനയ. പയ്യോളി ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്.