മൂരാട് ഓടുന്ന മിനിലോറിക്ക് തീപിടിച്ചു; ദേശീയ പാതയില്‍ ഗതാഗത കുരുക്ക്


വടകര: ഓടുന്ന ലോറിയില്‍ ആളി കത്തി തീ. മൂരാട് ദേശീയ പാതയിലാണ് ഓടുന്ന മിനിലോറിക്ക് തീപിടിച്ചത്. ഒഴിവായത് വന്‍ദുരന്തം. പൈപ്പുകളുമായി പോവുകയായിരുന്ന ലോറിക്കാണ് തീ പിടിച്ചത്.

ഓടിക്കൊണ്ടിരിക്കുന്നതിനിടയില്‍ പെട്ടന്ന് വാഹനത്തിന് തീപിടിക്കുകയായിരുന്നു. ഡ്രൈവര്‍ വാഹനത്തില്‍ നിന്നും ഇറങ്ങി ഓടിയാല്‍ ആളപായമില്ലാതെ രക്ഷപ്പെട്ടു. അഗ്‌നിശമന സേന അംഗങ്ങള്‍ എത്തി തീ അണച്ചു.

ഇതേ തുടര്‍ന്ന് മൂരാട് ദേശീയ പാതയില്‍ ഏറെ നേരമായി ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്.

 

summary: A minilorry running in Murad caught fire; Traffic jam on Murad National Highway