ചെങ്ങോട്ടുകാവിൽ യുവാവ് ട്രെയിൻ തട്ടി മരിച്ചു


 

ചെങ്ങോട്ട് കാവ്‌: ട്രെയിൻ തട്ടി വീണ്ടും മരണം. ചെങ്ങോട്ട് കാവ്‌ റെയിൽവേ ഫ്ലൈ ഓവറിന് അടുത്തുള്ള റെയിൽവേ ട്രാക്കിൽ യുവാവ് ട്രെയിൻ തട്ടി മരിച്ചത്. എടക്കുളം തെക്കേപുരയിൽ സുനിൽകുമാറാണ് മരണപ്പെട്ടത്. നാൽപ്പത്തിയഞ്ച് വയസ്സായിരുന്നു. ഇന്ന് വൈകുന്നേരം ആറരയോടയാണ് സംഭവം..

വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന അംഗങ്ങളും പോലീസും സംഭവ സ്ഥലത്തെത്തി. ഫയർ&റെസ്ക്യൂ ഓഫീസർ ടി പി ഷിജുവിന്റെ നേതൃത്വത്തിൽ യുവാവിനെ കൊയിലാണ്ടി ഗവണ്മെന്റ് ആശുപത്രിയിലേക്ക് കൊണ്ട് പോയി.

യാത്ര മദ്ധ്യേ തന്നെ യുവാവ് മരണപെട്ടതായി പോലീസ് കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു. അപകടത്തിൽ യുവാവിന്റെ തലയുടെ ഒരു ഭാഗം തകർന്നു പോയതായും പോലീസ് കൂട്ടിച്ചേർത്തു. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. നാളെ പോസ്റ്മാർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.