അഴിയൂരിൽ ഗ്രാമസഭയ്ക്കെത്തിയ വീട്ടമ്മ കുഴഞ്ഞുവീണ് മരിച്ചു
അഴിയൂര്‍: അഴിയൂർ ഗ്രാമപഞ്ചായത്തിൽ ഗ്രാമസഭക്കിടയില്‍ വീട്ടമ്മ കുഴഞ്ഞുവീണു മരിച്ചു. കോറോത്ത് റോഡ് കൈവയില്‍ കുനിയില്‍ ലീലയാണ് മരിച്ചത്. 70 വയസാണ്. വൈകുന്നേരം നാലു മണിയോടെയാണ് സംഭവം.
ആറാം വാര്‍ഡിലെ സഭക്കെത്തിയതായിരുന്നു ലീല. ഗ്രാമസഭിൽ പങ്കെടുക്കവെ കുഴഞ്ഞവീഴുകയായിരുന്നു. ഉടന്‍ ചൊക്ലിയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
നാണുവാണ് ഭര്‍ത്താവ്. സുബോദ്, ഷാജി, സുരേഷ്, സന്തോഷ് എന്നിവർ മക്കള്‍.
മരുമക്കള്‍: സിന്ധ്യ, രമ്യ, ഷൈജ, വിജിന.