Tag: Azhiyur

Total 4 Posts

അന്വേഷണം തൃപ്തികരമല്ലെന്ന് പെണ്‍കുട്ടിയുടെ മാതാവ്; അഴിയൂരില്‍ ലഹരി മാഫിയയുടെ ഇരയായ വിദ്യാര്‍ഥിനിയെ നേരിട്ട് കേള്‍ക്കാനൊരുങ്ങി ഹൈക്കോടതി, 16ന് ഹാജരാവാന്‍ നിര്‍ദ്ദേശം

അഴിയൂര്‍: ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയെ ലഹരിമാഫിയ ഉപയോഗപ്പെടുത്തിയ സംഭവത്തില്‍ അന്വേഷണം തൃപ്തികരമല്ലെന്ന പരാതിയില്‍ ഇടപെട്ട് ഹൈക്കോടതി. പെണ്‍കുട്ടിയുടെ മാതാവ് നല്‍കിയ ഹരജിയിലാണ് ഹൈക്കോടതി ഇടപെട്ടത്. ഈ മാസം 16ന് വിദ്യാര്‍ഥിനിയോട് നേരിട്ട് ചേംബറില്‍ ഹാജരാവാനാണ് ജസ്റ്റിസ് ബെച്ചു കുര്യന്‍ ജോസഫ് ഉത്തരവിട്ടത്. കേസില്‍ പലതവണയായി സംസ്ഥാന സര്‍ക്കാര്‍ മറുപടി നല്‍കാതെ വീണ്ടും സമയം ആവശ്യപ്പെട്ട സാഹചര്യത്തിലാണ്

വാതിൽ കുത്തിതുറന്നു, പിടക്കപ്പെടാതിരിക്കാൻ മുളകുപൊടി വിതറി; അഴിയൂരിലെ വീട്ടിൽ നിന്ന് 20 പവൻ സ്വർണവും രണ്ടുലക്ഷം രൂപയും കവർന്ന് കള്ളൻ

ഒഞ്ചിയം: അഴിയൂർ ചുങ്കത്ത് ഡോക്ടറുടെ വീട്ടിൽ നിന്ന് സ്വർണ്ണവും പണവും മോഷണം പോയി. 20 പവൻ സ്വർണവും രണ്ടുലക്ഷം രൂപയുമാണ് മോഷ്ടാവ് കവർന്നത്. ഡോ. ജയ്ക്കർ പ്രഭുവിന്‍റെ വീട്ടിലാണ് വെള്ളിയാഴ്ച പുലർച്ചെയാണ് കവർച്ചനടന്നത്. വീടിന്‍റെ മുൻവാതിൽ തുറന്ന് അകത്തുകടന്നാണ് മോഷണം നടത്തിയത്. താഴത്തെനിലയിലെ പൂജാമുറിയിലായിരുന്നു സ്വർണവുംപണവും സൂക്ഷിച്ചിരുന്നത്. ഡോക്ടറും കുടുംബവും വീടിന്‍റെ മുകളിലത്തെ നിലയിലായിരുന്നു. മുറികളിൽ

അഴിയൂരിൽ ഗ്രാമസഭയ്ക്കെത്തിയ വീട്ടമ്മ കുഴഞ്ഞുവീണ് മരിച്ചു

അഴിയൂര്‍: അഴിയൂർ ​ഗ്രാമപഞ്ചായത്തിൽ ഗ്രാമസഭക്കിടയില്‍ വീട്ടമ്മ കുഴഞ്ഞുവീണു മരിച്ചു. കോറോത്ത് റോഡ് കൈവയില്‍ കുനിയില്‍ ലീലയാണ് മരിച്ചത്. 70 വയസാണ്. വൈകുന്നേരം നാലു മണിയോടെയാണ് സംഭവം. ആറാം വാര്‍ഡിലെ സഭക്കെത്തിയതായിരുന്നു ലീല. ​ഗ്രാമസഭിൽ പങ്കെടുക്കവെ കുഴഞ്ഞവീഴുകയായിരുന്നു. ഉടന്‍ ചൊക്ലിയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നാണുവാണ് ഭര്‍ത്താവ്. സുബോദ്, ഷാജി, സുരേഷ്, സന്തോഷ് എന്നിവർ മക്കള്‍. മരുമക്കള്‍: സിന്ധ്യ,

അഴിയൂരില്‍ എട്ടാം ക്ലാസുകാരിയെ ലഹരിക്കടത്തിന് ഉപയോഗിച്ച സംഭവം; ബാലാവകാശ കമ്മീഷന്‍ തെളിവെടുപ്പ് ചൊവ്വാഴ്ച, എസ്എച്ച്ഒ, സ്‌കൂള്‍ അധികൃതര്‍ ഉള്‍പ്പെടെയുള്ളവരുടെ മൊഴിയെടുക്കും

അഴിയൂര്‍: അഴിയൂരില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ ലഹരിക്കടിമയാക്കുകയും ലഹരിക്കടത്തിന് ഉപയോഗിക്കുകയും ചെയ്ത സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ ചെവ്വാഴ്ച തെളിവെടുപ്പ് നടത്തും. ജില്ല വിദ്യാഭ്യാസ ഓഫിസര്‍, വടകര, ചോമ്പാല പോലീസ് എസ്എച്ച്ഒ, സ്‌കൂളിലെ പ്രധാനാധ്യാപകന്‍, പ്രിന്‍സിപ്പല്‍, പിടിഎ കമ്മിറ്റി, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്, സെക്രട്ടറി, ജില്ല ശിശുക്ഷേമ ഓഫിസര്‍, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ തുടങ്ങിയവരില്‍ നിന്ന് ബാലാവകാശ കമ്മീഷന്‍ തെളിവെടുപ്പ്