പേരാമ്പ്ര സ്വദേശിയായ ഇരുപത്തിരണ്ടുകാരന്‍ വാഹനാപകടത്തില്‍ മരിച്ചു


Advertisement

പേരാമ്പ്ര: പുറ്റംപൊയില്‍ സ്വദേശിയായ വിദ്യാര്‍ത്ഥി തിരുച്ചിറപ്പള്ളിയില്‍ വാഹനാപകടത്തില്‍ മരണപ്പെട്ടു. തെക്കെ കുളമുള്ളതില്‍ അനന്തുവാണ് മരിച്ചത്. ഇരുപത്തിരണ്ട് വയസ്സായിരുന്നു.

Advertisement

തിരുച്ചിറപ്പള്ളിയില്‍ വെച്ച് ബുധനാഴ്ച്ച രാത്രിയോടെ അപകടത്തില്‍പ്പെട്ട് മരണം സംഭവിക്കുകയായിരുന്നു. തിരുച്ചിറപ്പള്ളി ധനലക്ഷി ശ്രീനിവാസ മെഡിക്കല്‍ കോളജ് ബി.എസ്.സി ഡയാലിസിസ് ടെക്‌നീഷ്യന്‍ വിദ്യാര്‍ത്ഥിയായിരുന്നു.

Advertisement

അച്ഛന്‍: സത്യന്‍. അമ്മ: സുനന്ദ. സഹോദരി: അഞ്ജലി. ശവസംസ്‌കാരം നാളെ രാവിലെ 7 മണിക്ക് വീട്ടുവളപ്പില്‍ നടക്കും.

Advertisement