ജില്ലാ കലോത്സവം: സംസ്‌കൃതം ഗദ്യപാരായണത്തില്‍ ഒന്നാം സ്ഥാനമടക്കം മിന്നുംവിജയവുമായി ആവള യു.പി സ്‌കൂളിലെ ശൃംഗ ഷൈജു


പേരാമ്പ്ര: റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ മിന്നും വിജയവുമായി ആവള യു.പി സ്‌കൂളിലെ ശൃംഗ ഷൈജു. സംസ്‌കൃതം ഗദ്യപാരായണത്തില്‍ എ ഗ്രേഡോടു കൂടി ഒന്നാം സ്ഥാനവും സംസ്‌കൃതം പ്രശ്‌നോത്തരിയിലും ഹിന്ദി കഥാരചനയിലും രണ്ടാം സ്ഥാനവും സംസ്‌കൃതം കഥാരചനയില്‍ എ ഗ്രേഡും കരസ്ഥമാക്കി.

ആവള യു.പി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. വേളം പള്ളിയത്ത് പൊന്നണ ഷൈജുവിന്റെയും റിജിയയുടെയും മകളാണ്.