കാഞ്ഞിലശ്ശേരി ക്ഷേത്രത്തിന് സമീപം തേവലപ്പുറത്ത് ശ്രീമതി അന്തരിച്ചു


ചേമഞ്ചേരി: ക്ഷേത്രത്തിന് സമീപം തേവലപ്പുറത്ത് (ശ്രേയസ്) ശ്രീമതി അന്തരിച്ചു. അറുപത്തിയെട്ട് വയസായിരുന്നു.

എല്‍.ഐ.സി ഏജന്റായ തേവലപ്പുറത്ത് എന്‍.വി.വിജയന്റെ ഭാര്യയാണ്. മക്കള്‍: ശ്രീജ (അധ്യാപിക ജി.എച്ച്.എസ്.എസ് തരുവണ, വയനാട്), ശ്രീരാജ് (തിരുവനന്തപുരം ടെക്‌നോപാര്‍ക്ക്).

മരുമക്കള്‍: സി.ജി.പ്രഷീദ് (കേരളാ ബാങ്ക് വയനാട്), മാധുരി (അസി.ലോക്കോ പൈലറ്റ്. തിരുവനന്തപുരം). സഹോദരങ്ങള്‍: എ.ബാലന്‍ (റിട്ട. സിവില്‍ സപ്ലൈസ്), എ.വിജയന്‍ (റിട്ട. പൊലീസ്), തങ്കമണി, സരോജാ ദേവി, പരേതരായ ചന്ദ്രമതി, രത്‌നകുമാരി.

സംസ്‌കാരം ചൊവ്വാഴ്ച രാവിലെ പത്തുമണിക്ക് നടക്കും.