വന്ദേഭാരതിനായി കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനില്‍ പിടിച്ചിട്ട പരശുറാം എക്‌സ്പ്രസില്‍ യുവതി കുഴഞ്ഞുവീണു
കൊയിലാണ്ടി: കൊയിലാണ്ടിയില്‍ നിര്‍ത്തിയിട്ട പരശുറാം എക്‌സ്പ്രസില്‍ യുവതി കുഴഞ്ഞുവീണു. 30 മിനിറ്റോളം വൈകിയോടിയ പരശുറാം എക്സ്പ്രസിനെ വന്ദേ ഭാരതിന് കടന്നുപോകുന്നതിനായി 20 മിനിറ്റോളം കൊയിലാണ്ടി സ്റ്റേഷനില്‍ പിടിച്ചിട്ടപ്പോള്‍ ആയിരുന്നു സംഭവം.
കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ ജോലി ചെയ്യുന്ന പെണ്‍കുട്ടിയാണ് കുഴഞ്ഞു വീണത്. കൂടെ ഉണ്ടായിരുന്നവര്‍ യുവതിയ്ക്ക് പ്രാഥമിക ചികിത്സ നല്‍കി. തുടര്‍ന്ന് യുവതി ബീച്ച് ആശുപത്രിയില്‍ ചികിത്സ തേടി.