കോഴിക്കോട് ബീച്ച് ഹോസ്പിറ്റലിനു സമീപത്ത് നിന്നും കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ കൊയിലാണ്ടി ചെറിയമങ്ങാട് സ്വദേശി മരിച്ചു
കൊയിലാണ്ടി: കോഴിക്കോട് ബീച്ച് ഹോസ്പിറ്റലിനു സമീപം കാറിടിച്ച് പരിക്കേറ്റ കൊയിലാണ്ടി ചെറിയ മങ്ങാട് തെക്കെതല പറമ്പില്‍ ഷീന മരിച്ചു. നാല്‍പ്പത്തിയെട്ട് വയസ്സായിരുന്നു.
ഇന്നലെ വൈകീട്ട് 4.30 ഓടെയായിരുന്നു സംഭവം. ഭര്‍ത്താവ് ശിവനെ ബീച്ച് ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ്ജ് ചെയ്ത് വീട്ടിലേക്ക് മടങ്ങാന്‍ വണ്ടിയിലേക്ക് സാധനങ്ങള്‍ എടുത്ത് വെയ്ക്കുന്നതിനിടയില്‍ ഹോസ്പറ്റിലിന്റെ കോമ്പൗണ്ട് മുന്‍വശത്ത് വച്ച് പാര്‍ക്ക് ചെയ്തിടത്തു നിന്നും അമിത വേഗതയില്‍ വന്ന കാര്‍ ഷീനയെ ഇടിക്കുകയായിരുന്നു.
ഉടനെ തന്നെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിങ്കിലും രാത്രി എഴുമണിയോട് കൂടി മരണപ്പെട്ടു.
ഭര്‍ത്താവ്: ശിവന്. മക്കള്‍: ആകാശ്, അരുണ്‍, ദൃശ്യ.