മതിമറന്ന് മേളത്തിന്റെ ആവേശം ആസ്വദിക്കുന്ന അമ്മയും മകനും; പിഷാരികാവ് ക്ഷേത്രത്തില്‍ നിന്നുള്ള മനോഹരമായ വീഡിയോ കാണാം
കൊയിലാണ്ടി: നാടെങ്ങും ഉത്സവലഹരിയിലാണ്. ഉത്തരമലബാറിലെ ഏറ്റവും പ്രശസ്തമായ കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ കാളിയാട്ട മഹോത്സവം അക്ഷരാര്‍ത്ഥത്തില്‍ ലഹരിയാണ് ജനങ്ങള്‍ക്ക്. കലാപരിപാടികള്‍, തായമ്പക, മേളങ്ങള്‍, കരിമരുന്ന് പ്രയോഗം, വ്യത്യസ്തമായ ആചാരങ്ങള്‍ ഇവയെല്ലാം കൊണ്ട് സമ്പന്നമാണ് പിഷാരികാവ് ക്ഷേത്രോത്സവം.
വര്‍ണ്ണശബളമായ ആഘോഷമായ പിഷാരികാവ് കാളിയാട്ടത്തിന്റെ ദിവസങ്ങളില്‍ ഒട്ടേറെ നയനമനോഹരമായ കാഴ്ചകളാണ് ക്ഷേത്രത്തിലും ഉത്സവപ്പറമ്പുകളിലുമെല്ലാം ഉണ്ടാവുക. കൊയിലാണ്ടിയിലെ ഫോട്ടോഗ്രാഫര്‍മാര്‍ പകര്‍ത്തുന്ന അത്തരം മുഹൂര്‍ത്തങ്ങള്‍ ഉത്സവം തുടങ്ങിയ ആദ്യദിവസം മുതല്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോം വായനക്കാരില്‍ എത്തിക്കുന്നുണ്ട്.
ഇപ്പോഴിതാ മനോഹരമായ ഒരു വീഡിയോ ദൃശ്യം വായനക്കാരിലേക്ക് എത്തിക്കുകയാണ് കൊയിലാണ്ടി ന്യൂസ് ഡോട് കോം. കൊല്ലം സ്വദേശിയായ ഫോട്ടോഗ്രാഫര്‍ അഭിരാം മനോജ് പകര്‍ത്തിയ ദൃശ്യമാണ് ഇത്. പിഷാരികാവ് ക്ഷേത്രത്തിലെ മേളം മതിമറന്ന് ആസ്വദിക്കുന്ന അമ്മയും മകനുമാണ് ഈ ദൃശ്യത്തിലുള്ളത്. കഴിഞ്ഞദിവസം നടന്ന മേളം അതിന്റെ പാരമ്യത്തിലെത്തിയപ്പോള്‍ പകര്‍ത്തിയ വീഡിയോ ആണ് ഇത്.
വീഡിയോ കാണാം: