തിരുവങ്ങൂർ വഴിയുള്ള യാത്രയ്ക്കിടെ നരിക്കുനി സ്വദേശിയുടെ വിലയേറിയ രേഖകൾ അടങ്ങിയ പേഴ്സ് നഷ്ടപ്പെട്ടതായി പരാതി


കൊയിലാണ്ടി: ബൈക്ക് യാത്രയ്ക്കിടെ നരിക്കുനി സ്വദേശിയുടെ വിലയേറിയ രേഖകൾ അടങ്ങിയ പേഴ്സ് നഷ്ടപ്പെട്ടതായി പരാതി. നരിക്കുനി മുച്ചിലാടി പുരയിൽ നിഥുൻ ടി.കെയുടെ പേഴ്സാണ് ചൊവ്വാഴ്ച വൈകീട്ട് നഷ്ടപ്പെട്ടത്.

നേതാജി നഗർ-കോട്ടൂളിയിൽ നിന്ന് ദേശീയപാത 66 ബൈപ്പാസ് വഴി തിരുവങ്ങൂർ ബസ് സ്റ്റോപ്പ്, തിരികെ വെങ്ങളം, എലത്തൂർ വഴി വെസ്റ്റ്ഹിൽ പോളിടെക്നിക്ക് വരെയുള്ള യാത്രയ്ക്കിടെയാണ് പേഴ്സ് നഷ്ടമായത്. എ.ടി.എം കാർഡ്. ഡ്രൈവിങ് ലൈസൻസ്, തിരിച്ചറിയൽ കാർഡ്, സിം കാർഡുകൾ, ഫാമിലി ഫോട്ടോകൾ എന്നിവയെല്ലാം അടങ്ങിയിരുന്ന പേഴ്സാണ് നഷ്ടപ്പെട്ടത്.

പേഴ്സ് കണ്ടുകിട്ടുന്നവർ എലത്തൂർ പൊലീസ് സ്റ്റേഷനിലോ താഴെ പറയുന്ന നമ്പറിലോ വിവരം അറിയിക്കണമെന്ന് ഉടമ അഭ്യർത്ഥിച്ചു. നമ്പർ: 9645289761.