ലഹരിയ്ക്കെതിരായ പോരാട്ടത്തില്‍ കോതമംഗലം എല്‍.പി സ്കൂളും; ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്ത് കുരുന്നുകള്‍
കൊയിലാണ്ടി: ലഹരിയ്ക്കെതിരായ പോരാട്ടത്തില്‍ അണിചേരാന്‍ കൊയിലാണ്ടിയിലെ കോതമംഗലം ഗവ. എല്‍.പി സ്കൂളും. ജില്ലയിലെ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥിനി വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന കോതമംഗലം എല്‍ പി സ്കൂള്‍ വിദ്യാര്‍ഥികള്‍ ലഹരിവിരുദ്ധ പ്രതിജ്ഞയെുടത്തു.
പ്രീ പ്രൈമറി ഒന്ന് രണ്ട് മൂന്ന് നാല് ക്ലാസുകളിലായി 500 ഓളം കുട്ടികള്‍ ഇവിടെ പഠിക്കുന്നുണ്ട്. ജസ്റ്റിസ് വി.ആര് കൃഷ്ണയ്യര്‍ പഠിച്ച സ്കൂളാണ് കോതമംഗലം ഗവണ്മെന്റ് എല്‍.പി സ്കൂള്‍. ഈ സ്കൂളിലെ പ്രധാന അധ്യാപകന് പ്രമോദ് കുമാര്‍ പി സത്യ വാചകം ചൊല്ലിക്കൊടുത്തു.
പി.ടി.എ പ്രസിഡണ്ട് സുരേഷ് ബാബു, എ.കെ, നവനീത് കൃഷ്ണ, നിഷ എന്‍.വി, റീന.ജി, ഇന്ദു ദാസ്, കെ.സന്ധ്യ.പി.വി, പ്രജിത.പിബി. തുടങ്ങിയ അധ്യാപകര്‍ പങ്കെടുത്തു.