അമിതമായ ഭൂനികുതി വര്‍ദ്ധനവ് പിന്‍വലിക്കുക; പന്തലായനി വില്ലേജ് ഓഫീസിന് മുമ്പില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ്സ്


കൊയിലാണ്ടി: സംസ്ഥാന ബജറ്റിലെ ജനദ്രോഹ നയങ്ങള്‍ക്കെതിരെയും അമിതമായ ഭൂനികുതി വര്‍ദ്ധനവ് പിന്‍വലിക്കുക എന്ന ആവശ്യമുന്നയിച്ചുകൊണ്ടും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് കൊയിലാണ്ടി സൗത്ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പന്തലായനി വില്ലേജ് ഓഫീസ് ധര്‍ണ്ണ നടത്തി. ചരിത്രത്തിലെങ്ങും കേട്ടുകേള്‍വിയില്ലാത്ത രീതിയിലാണ് ഭൂനികുതി വര്‍ദ്ധനവ് നടപ്പിലാക്കിയിരിക്കുന്നത്. സാധാരണക്കാരുടേയും കര്‍ഷകരുടേയും ജീവിതം ദുസ്സഹമാക്കുന്ന നിലപാടാണ് സര്‍ക്കാറിന്റേതെന്ന്‌ യോഗം ഉദ്ഘാടനം ചെയ്ത് അഡ്വ. സതീഷ്‌കുമാര്‍ പറഞ്ഞു.

കൂടുതല്‍ ശക്തമായ സമരപരിപാടികള്‍ വരും നാളുകളില്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു. മണ്ഡലം പ്രസിഡണ്ട് അരുണ്‍ മണമല്‍ അധ്യക്ഷത വഹിച്ചു.

കെ. സുരേഷ്ബാബു സ്വാഗതവും, എം.എം ശ്രീധരന്‍ നന്ദിയും പറഞ്ഞു. വേണുഗോപാലന്‍ പി.വി, യു.കെ രാജന്‍, രമ്യ മനോജ്, സുധാകരന്‍ കെ, ചെറുവക്കാട് രാമന്‍, സുധാകരന്‍ വി.കെ, സതീശന്‍ ചിത്ര, മനോജ് കുമാര്‍ എം.വി, പത്മനാഭന്‍ ടി.വി, പ്രേമകുമാരി എസ്.കെ, സിന്ധു പന്തലായനി, ഷീബ സതീശന്‍, ബാബു മുണ്ടക്കുനി, നിഷ പയറ്റുവളപ്പില്‍, സീമ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Description: Repeal excessive land tax increases; Congress protests in front of Pantalayani village office