എം രാവുണ്ണിക്കുട്ടി വിടപറഞ്ഞിട്ട് ഒരാണ്ട്; കുരുടിമുക്കിൽ അനുസ്മരണവും കമ്യൂണിസ്റ്റ് കുടുംബ സം​ഗമവും


മേപ്പയ്യൂർ: കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവും കർഷക തൊഴിലാളി പ്രസ്ഥാനവും കെട്ടിപ്പടുക്കുന്നതിൽ നേതൃത്വപരമായി പ്രവർത്തച്ചിരുന്ന എം രാവുണ്ണിക്കുട്ടിയുടെ (എം ആർ) ഒന്നാം ചരമവാർഷികം വിപുലമായി ആചരിച്ചു. കാരയാട് ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ രാവിലെ കുരുടി മുക്കിൽ പ്രഭാതഭേരിയും പതാക ഉയർത്തലും നടന്നു. അനുസ്മരണശേഷം ഏരിയാ കമ്മറ്റി അംഗം എ എം സുഗതൻ മാസ്റ്റർ പതാക ഉയർത്തി.

എ. സി. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കാരയാട് ബാലകൃഷ്ണൻ, ആനപൊയിൽ ഗംഗാധരൻ എന്നിവർ സംസാരിച്ചു. വൈകീട്ട് കുരുടി മുക്കിൽ നടന്ന കമ്യൂണിസ്റ്റ് കുടുംബ സംഗമം ജില്ലാ സെക്രിയേറ്റ് അംഗം കെ.കെ.ദിനേശൻ ഉദ്ഘാടനം ചെയ്തു.

ലോക്കൽ സെക്രട്ടറി വി.എം. ഉണ്ണി അധ്യക്ഷനായിരുന്നു. ടി. കെ. ചന്ദ്രൻ, അനൂപ് കക്കോടി, എ.സി. ബാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. കെ.കെ. സതീഷ് ബാബു സ്വാഗതം പറഞ്ഞു. തുടർന്ന് സി. എം.വൈ.സി കല്പത്തൂരിൻ്റെ ചത്താലും ചെത്തും കൂത്താളി എന്ന നാടകവും അരങ്ങേറി.