സി.പി.ഐ മുന്‍ മണ്ഡലം കമ്മിറ്റി മെമ്പറായ കുറുവങ്ങാട് പള്ളിക്ക് മീത്തല്‍ ടി.പി.അബ്ദുള്ള അന്തരിച്ചു


കൊയിലാണ്ടി: കുറുവങ്ങാട് പള്ളിക്ക് മീത്തല്‍ രാഖിയാസ് ടി.പി.അബ്ദുള്ള അന്തരിച്ചു. എഴുപത്തിയഞ്ച് വയസായിരുന്നു. മുന്‍ സി.പി.ഐ മണ്ഡലം കമ്മിറ്റി മെമ്പറും ദീര്‍ഘകാലം കൊയിലാണ്ടി ബ്രാഞ്ച് സെക്രട്ടറിയുമായിരുന്നു.

പരേതരായ മൂസ്സക്കുട്ടി വൈദ്യരുടെയും ആമിനയുടെയും മകനാണ്. ഭാര്യ – പരേതയായ ഫാത്തിമ. മക്കള്‍: ഗുല്‍സാര്‍, നൗഫല്‍, രാഖിയ. മരുമക്കള്‍: അസ്മ, ഫൗസിയ, ഷാലു. സഹോദരങ്ങള്‍: ഹാരിസ്.ടി.പി (നന്തി), നിസാര്‍ (നന്തി), സെക്കീന (കിണാശ്ശേരി), നബീസ (കുണ്ടോട്ടി), സഫിയ (തിരുവള്ളൂര്‍).