വാക്കോ ജില്ലാതല കിക്ക് ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടി അരിക്കുളം കെ.പി.എം.എസ്.എമ്മിലെ ഒമ്പതാം ക്ലാസുകാരന്‍


അരിക്കുളം: വാക്കോ ജില്ലാതല കിക്ക് ബോക്‌സില്‍ ചാമ്പ്യന്‍ഷിപ്പില്‍ മെഡില്‍ നേടി അരിക്കുളം ഊട്ടേരി സ്വദേശി അഭിറാം ശശി. കോഴിക്കോട് നടന്ന മത്സരത്തില്‍ 46 കിലോഗ്രാം വിഭാഗത്തിലാണ് അഭിറാമിന്റെ നേട്ടം.

അരിക്കുളം കെ.പി.എം.എസ്.എം സ്‌കൂളില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയാണ്. ഒന്നരമാസക്കാലത്തെ പരിശീലത്തിലൂടെയാണ് അഭിറാം ഈ വിജയം കൈവരിച്ചത്. ഒന്നര വര്‍ഷത്തോളമായി ബോക്‌സിങ് പഠിക്കുന്നുണ്ടെങ്കിലും കിക്ക് ബോക്‌സില്‍ പരിശീലനം ഈയടുത്താണ് തുടങ്ങിയത്. ഉള്ള്യേരിയിലെ പരിശീലകനായ ലിജിത്തിന് കീഴിലാണ് അഭിറാമിന്റെ പ്രാക്ടീസ്.

ഊട്ടേരി സ്വദേശിയായ പുതുശ്ശേരി ഇല്ലത്ത് ശശി ഊട്ടേരിയുടെയും മഹിതയുടെയും മകനാണ്. അശ്വന്‍ സഹോദരനാണ്.