പങ്കെടുത്തത് നൂറിലധികം പേര്‍; സൗജന്യ നേത്ര രോഗ നിര്‍ണ്ണയവും ജീവിത ശൈലീ രോഗ നിര്‍ണ്ണയ ക്യാമ്പും സംഘടിപ്പിച്ച് കൊയിലാണ്ടി നഗരസഭ 29 വാര്‍ഡ് ആരോഗ്യ ശുചിത്വ സമിതി
കൊയിലാണ്ടി: മണമല്‍ വാര്‍ഡ് തല ആരോഗ്യ ശുചിത്വ സമിതിയുടേയും കോഴിക്കോട് ഗവ: ജനറല്‍ ആശുപത്രി സഞ്ചരിക്കുന്ന നേത്രാരോഗ നിര്‍ണ്ണയ വിഭാഗത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ സൗജന്യ സൗജന്യ നേത്ര രോഗ നിര്‍ണ്ണയക്യാമ്പും ജീവിത ശൈലീ രോഗ നിര്‍ണ്ണയ ക്യാമ്പും സംഘടിപ്പിച്ചു.
കുറുവങ്ങാട് കാട്ടുവയല്‍ സുഹാസ് മന്ദിരത്തില്‍ വെച്ച് നടത്തിയ ക്യാമ്പ് വാര്‍ഡ് മെമ്പര്‍ കേളോത്ത് വത്സരാജ് ഉദ്ഘാടനം ചെയ്തു. ക്യാമ്പില്‍ തിമിര രോഗനിര്‍ണ്ണയം നടത്തിയ രോഗികളെ വിദഗ്ധ പരിശോധനക്കായി കോഴിക്കോട് ഗവ ജനറല്‍ ആശുപത്രിയിലേയ്ക്കും പുതിയതായി കണ്ടെത്തിയ പ്രമേഹ, രക്ത സമ്മര്‍ദ്ദ രോഗികളെ കൊയിലാണ്ടി താലൂക്കാശുപത്രിയിലേക്കും അയച്ചു. ക്യാമ്പില്‍ നൂറിലധികം പേര്‍ പങ്കെടുത്തു.
കോഴിക്കോട് ഗവ ജനറല്‍ ആശുപത്രി നേത്ര രോഗ വിഭാഗം സി.എച്ച് സി, തിരുവങ്ങൂര്‍ കൊയിലാണ്ടി സെക്ഷന്‍ എച്ച്.ഐ, പി.എച്ച്.എന്‍, ജെ.എച്ച്.ഐ, ജെ.പി.എച്ച്.എന്‍, എം.എല്‍.എസ്.പി, ആശ കുടുംബശ്രീ അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.