കുറുവങ്ങാട് നിന്നും പതിനേഴുകാരിയെ കാണാനില്ല എന്ന് പരാതി


കൊയിലാണ്ടി: കുറുവങ്ങാട് സ്വദേശിനിയായ പെൺകുട്ടിയെ കാണ്മാനില്ല. കുറുവങ്ങാട് കുപ്പാപ്പുറത്ത് താഴ സജിത്തിൻ്റെ മകൾ സയനോരയെയാണ് കാണാതായത്.

‘വണ്ടിയിൽ കയറിക്കോ സ്കൂളിൽ എറക്കിത്തരാം’; കാപ്പാട് സ്വദേശിനിയായ ഏഴാംക്ലാസുകാരിയെ തട്ടിക്കൊണ്ടുപോവാൻ ശ്രമിച്ചതായി പരാതി

ഇന്നലെ ഉച്ചയ്ക്ക് ശേഷമാണു പെൺകുട്ടിയെ കാണാതായതെന്നും ബന്ധുക്കൾ സ്റ്റേഷനിലെത്തി പരാതി നൽകിയതായും കൊയിലാണ്ടി പോലീസ് കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു. കേസ് രജിസ്റ്റർ ചെയ്ത് എസ്.ഐ എം.എൽ അനൂപ് കുമാറിന്റ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.

ഇതിനിടയിൽ ഒരു വാഹനത്തിൽ പെൺകുട്ടിയെ തട്ടികൊണ്ട് പോയതായും ഒരു സംശയം ഉയർന്നിട്ടുണ്ട്. കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം കിട്ടുന്നവർ ഉടനെ തന്നെ സമീപത്തെ പോലീസ് സ്റ്റേഷനിലോ കൊയിലാണ്ടി പോലീസിനെയോ വിവരം അറിയിക്കേണ്ടതാണ്.