കോതമംഗലം മഹാവിഷ്ണു ക്ഷേത്രത്തിലെ കുളത്തിൽ പതിനേഴുകാരൻ മുങ്ങിമരിച്ചു


കൊയിലാണ്ടി: കോതമംഗലം മഹാവിഷ്ണു ക്ഷേത്ര കുളത്തിൽ വിദ്യാർത്ഥി മുങ്ങിമരിച്ചു. നമ്പ്രത്തുകര പുളക്കികുനി മുഹമ്മദ് ഷാമിലാണ് മുങ്ങിമരിച്ചത്. 17 വയസാണ്. ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് അപകടം സംഭവിച്ചത്.

കൂട്ടുകാർക്കൊപ്പം കുളത്തിൽ കുളിക്കാനെത്തിയതായിരുന്നു ഷാമിൽ. ഇതിനിടയിലാണ് അപകടം സംഭവിച്ചത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് കൊയിലാണ്ടി ഫയർഫോഴ്സ് എത്തിയാണ് വിദ്യാർത്ഥിയെ കുളത്തിൽ നിന്ന് പുറത്തെടുത്തത്. ഉടനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കൊയിലാണ്ടി അഗ്നിരക്ഷാസേന സ്റ്റേഷൻ ഓഫീസർ ആനന്ദൻ.സി.പിയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടന്നത്. ഫയർറസ്ക്യു ഓഫീസർമാരായ ബിനീഷ്.കെ ,അനൂപ്, വിഷ്ണു.വി എന്നിവർ കുളത്തിലിറങ്ങി മുങ്ങി വിദ്യാർത്ഥിയെ കണ്ടെത്തി കരക്കെത്തിച്ച് ഫസ്റ്റ് എയ്ഡ് കൊടുത്ത ശേഷം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഫയർ ആൻഡ് സ്ക്യു ഓഫിസർ റിനീഷ്.പി.കെ, ഹോംഗാര്‍ഡ് രാജീവ് എന്നിവരും രക്ഷപ്രവർത്തനത്തിൽ എര്‍പ്പെട്ടു.

മുഹമ്മദിൻ്റെയും ആയിഷയുടെയും മകനാണ്. കൊയിലാണ്ടി മാപ്പിള ഹയർ സെക്കന്ററി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയാണ്.


ഈ വാർത്തയോടുള്ള നിങ്ങളുടെ പ്രതികരണം അറിയിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ..