Tag: Kothamangalam

Total 7 Posts

കോതമംഗലം ക്ഷേത്രക്കുളത്തില്‍ മരിച്ചയാളെ തിരിച്ചറിഞ്ഞു; മരിച്ചത് കുറുവങ്ങാട് സ്വദേശി

കൊയിലാണ്ടി: കോതമംഗലം വിഷ്ണു ക്ഷേത്രക്കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ആളെ തിരിച്ചറിഞ്ഞു. കുറുവങ്ങാട് നരിക്കുന്നുമ്മൽ (അവിട്ടം) മോഹനന്‍ ആണ് മരിച്ചത്. അൻപത്തിയൊൻപത് വയസായിരുന്നു. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് കുളത്തില്‍ മൃതദേഹം കണ്ടത്. കൊയിലാണ്ടി ഫയര്‍ ഫോഴ്‌സ് സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു. പൊലീസിന്റെ സാന്നിധ്യത്തില്‍ മൃതദേഹങ്ങള്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഇന്ദിരയാണ് മോഹനന്റെ ഭാര്യ. മകൻ

കൊയിലാണ്ടി കോതമംഗലത്ത് കുളത്തില്‍ മൃതദേഹം കണ്ടെത്തി

കൊയിലാണ്ടി: കോതമംഗലം വിഷ്ണു ക്ഷേത്രക്കുളത്തില്‍ മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെ ഏഴ് മണിയോടെ നാട്ടുകാരാണ് മൃതദേഹം കണ്ടത്. പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കൊയിലാണ്ടിയില്‍ നിന്ന് ഫയര്‍ ഫോഴ്‌സ് സ്ഥലത്തെത്തി  മൃതദേഹം പുറത്തെടുത്തു. ഫയര്‍ ഫോഴ്‌സിന്റെ ആംബുലന്‍സില്‍ മൃതദേഹം ഗവ. താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. കൊയിലാണ്ടി സ്വദേശിയുടെ മൃതദേഹമാണ് എന്നാണ് പ്രാഥമിക നിഗമനം. കൊയിലാണ്ടി പൊലീസ് സ്ഥലത്തെത്തി

കുരുന്നുകളെയും കൊണ്ട് വണ്ടിയോടിക്കുമ്പോൾ ‘കരുതൽ’ വേണം; കൊയിലാണ്ടിയിലെ സ്കൂൾ വാഹന ഡ്രൈവർമാർക്ക് ബോധവൽക്കരണ ക്ലാസുമായി കോതമംഗലം ഗവ. എൽ.പി സ്കൂൾ

കൊയിലാണ്ടി: കോതമംഗലം ഗവ. എൽ.പി സ്കൂൾ പി.ടി.എ യുടെ നേതൃത്വത്തിൽ കൊയിലാണ്ടിയിലെ മുഴുവൻ സ്കൂൾ വാഹന ഡ്രൈവർമാർക്കും ‘കരുതൽ’ എന്ന പേരിൽ ബോധവൽക്കരണ ക്ലാസുകൾ നടത്തി. സ്കൂൾ വാഹന ഡ്രൈവർമാർക്കുള്ള ക്ലാസ് അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ (ആർ.ടി.ഒ എൻഫോഴ്സ്മെന്റ്, കോഴിക്കോട്) പ്രജീഷ് ടിയും ഫസ്റ്റ് എയ്ഡുമായി ബന്ധപ്പെട്ട ക്ലാസ് ഡോ. അഫ്താബും (കമ്യൂണിറ്റി മെഡിസിൻ)

ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഒറ്റനമ്പര്‍ ലോട്ടറി വില്‍പ്പന; കൊയിലാണ്ടി സ്വദേശി അത്തോളി പൊലീസിന്റെ പിടിയില്‍

അത്തോളി: കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഒറ്റനമ്പര്‍ ലോട്ടറി നടത്തുന്നയാളെ അത്തോളി പൊലീസ് അറസ്റ്റ് ചെയ്തു. കൊയിലാണ്ടി കോതമംഗലം സ്വദേശി ചുലോടി കുഴിയില്‍ മോഹനനാണ് (61) അറസ്റ്റിലായത്. അത്തോളിയ്ക്ക് സമീപം കൊടശ്ശേരിയില്‍ വച്ചാണ് ഇയാള്‍ പിടിയിലായത്. അത്തോളി എസ്.ഐ. ആര്‍.രാജീവിന്റെ നേതൃത്വത്തില്‍ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ കെ.എം.അനീസ്, പ്രവീണ്‍ എന്നിവരുള്‍പ്പെട്ട സംഘമാണ് മോഹനനെ പിടികൂടിയത്.

കോതമംഗലം കുന്നോത്ത് എരേച്ചൻ കണ്ടി ഉണ്ണികൃഷ്ണൻ അന്തരിച്ചു

കൊയിലാണ്ടി: കോതമംഗലം കുന്നോത്ത് എരേച്ചൻ കണ്ടി ഉണ്ണികൃഷ്ണൻ അന്തരിച്ചു. നാൽപത്തിമൂന്ന് വയസായിരുന്നു. കുഞ്ഞിരാമൻ നായരുടെയും സരോജിനിയുടെയും മകനാണ്. സഹോദരങ്ങൾ: ശോഭ, ഷീബ, ഷിജു. സഞ്ചയനം വ്യാഴാഴ്ച നടക്കും.

കൊയിലാണ്ടി റെയില്‍വേ സ്റ്റേഷന്‍ റോഡിലെ കെ.കെ.സി സൈക്കിള്‍ ഷോപ്പ് ഉടമ കോതമംഗലം കുന്നത്ത് പറമ്പില്‍ ശിവാനന്ദന്‍ ട്രെയിന്‍ തട്ടി മരിച്ചു

കൊയിലാണ്ടി: റെയില്‍വേ സ്റ്റേഷന്‍ റോഡിലെ കെ.കെസി സൈക്കിള്‍ ഷോപ്പിന്റെ ഉടമ കോതമംഗലം കുന്നത്ത് പറമ്പില്‍ ശിവാനന്ദന്‍ (കെ.കെ.സി ശിവന്‍) ട്രെയിന്‍ തട്ടി മരിച്ചു. എഴുപത് വയസായിരുന്നു. രാവിലെയാണ് അപകടമുണ്ടായത്. കൊയിലാണ്ടി പൊലീസും ഫയര്‍ ഫോഴ്‌സും സ്ഥലത്തെത്തി മൃതദേഹം താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

കോതമംഗലം മഹാവിഷ്ണു ക്ഷേത്രത്തിലെ കുളത്തിൽ പതിനേഴുകാരൻ മുങ്ങിമരിച്ചു

കൊയിലാണ്ടി: കോതമംഗലം മഹാവിഷ്ണു ക്ഷേത്ര കുളത്തിൽ വിദ്യാർത്ഥി മുങ്ങിമരിച്ചു. നമ്പ്രത്തുകര പുളക്കികുനി മുഹമ്മദ് ഷാമിലാണ് മുങ്ങിമരിച്ചത്. 17 വയസാണ്. ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് അപകടം സംഭവിച്ചത്. കൂട്ടുകാർക്കൊപ്പം കുളത്തിൽ കുളിക്കാനെത്തിയതായിരുന്നു ഷാമിൽ. ഇതിനിടയിലാണ് അപകടം സംഭവിച്ചത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് കൊയിലാണ്ടി ഫയർഫോഴ്സ് എത്തിയാണ് വിദ്യാർത്ഥിയെ കുളത്തിൽ നിന്ന് പുറത്തെടുത്തത്. ഉടനെ കൊയിലാണ്ടി താലൂക്ക്